നെയ്യാറ്റിന്‍കരയില്‍ വന്‍ കഞ്ചാവ് വേട്ട

Wednesday 12 February 2014 12:11 pm IST

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ വന്‍ കഞ്ചാവ് വേട്ട. 32 കിലോ കഞ്ചാവാണ് എക്‌സൈസ് സംഘം പിടികൂടിയാണ്. രഹസ്യ വിവരത്തെ തുടര്‍ന്ന് എക്‌സൈസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.  സംഭവവുമായി ബന്ധപ്പെട്ട് നെയ്യാറ്റിന്‍കര സ്വദേശി പൊറ്റയില്‍ക്കട ശാന്തി ഭവനില്‍ ഉദയകുമാറിനെ കസ്റ്റഡിയിലെടുത്തു. വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ചാണ് പ്രധാനമായും ഇയാളുടെ ബിസിനസ്. നെയ്യാറ്റിന്‍കരയിലെ ബസ് സ്റ്റാന്റില്‍ ഇന്ന് രാവിലെ ചെറുകിട വില്പനക്കാര്‍ക്ക് കഞ്ചാവ് നല്‍കാനെത്തിയപ്പോഴായിരുന്നു തന്ത്രപൂര്‍വം ഇവരെ പിടികൂടുന്നത്.  തിരുവനന്തപുരം ജില്ലയിലെ മൊത്തവിതരണക്കാരനാണ് ഉദയകുമാറെന്ന് എക്‌സൈസ് അറിയിച്ചു. പിടിയിലാവുമ്പോള്‍ ഇയാളുടെ കൈവശം രണ്ട് കിലോ കഞ്ചാവേ ഉണ്ടായിരുന്നുള്ളൂ. വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ബാക്കി കഞ്ചാവ് കണ്ടെത്തിയത്. കാരി ബാഗുകളില്‍ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. തമിഴ്‌നാട്ടിലെ മങ്കാട് നിന്നുമാണ് ഇയാള്‍ കഞ്ചാവ് കൊണ്ടുവന്നിരുന്നതെന്ന് വെളിവായിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.