ന്യൂദല്‍ഹി: കടല്‍ക്കൊല കേസില്‍ ഇന്ത്യയ്ക്കെതിരെ ഇറ്റലി ഐക്യരാഷ്ട്രസഭയില്‍ പരാതി നല്കി. നാവികരുടെ സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞുവെന്നും തെറ്റായ കുറ്റം ചുമത്തിയെന്നുമാണ് ഇറ്റലി പരാതിയില്‍ ആരോപിക്കുന്നത്. നാവികര്‍ക്കെതിരെ സുവ നിയമപ്രകാരം കേസെടുത്തതിനെയും ഇറ്റലി ചോദ്യം ചെയ്യുന്നുണ്ട്.
ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കമ്മീഷണര്‍ക്കാണ് ഇറ്റലി പരാതി നല്‍കിയിരിക്കുന്നത്. പരാതി ഹൈകമ്മീഷണര്‍ പരിഗണിക്കുമെന്ന് ഉറപ്പു നല്‍കിയതായി ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രി എമ്മ ബോണിയാനോ വ്യക്തമാക്കി. തങ്ങളുടെ നാവികര്‍ കടല്കൊളളക്കാരോ തീവ്രവാദികളോ അല്ലെന്നും ഇറ്റാലിയന്‍ സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമുള്ള ജോലിയിലായിരുന്നു നാവികരെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ നടപടിക്കെതിരേ ശക്തമായ മുന്നറിയിപ്പ് നല്‍കണമെന്ന് യൂറോപ്യന്‍ യൂണിയന് വിദേശനയകര്യത്തലവന് കാതറിന് ആഷ്ടണും നേരത്തേ ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: