തമിഴ്‌നാട്ടില്‍ വാഹനാപകടം, 14 മരണം

Monday 5 September 2011 4:55 pm IST

മണപ്പാറ: തമിഴ്‌നാട്ടിലെ മണപ്പാറയില്‍ ഉണ്ടായ വാഹനാപകടത്തില്‍ 14 പേര്‍ മരിച്ചു. 33 പേര്‍ക്ക്‌ പരിക്കേറ്റു. തമിഴ്‌നാട്‌ സര്‍ക്കാരിന്റെ ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചാണ്‌ അപകടം. അമിതവേഗമാണ് അപകട കാരണമെന്നു പോലീസ് അറിയിച്ചു. മരിച്ചവരില്‍ മൂന്നു കുട്ടികളും അഞ്ചു സ്ത്രീകളും ഉള്‍പ്പെടും. ജില്ലാ കലക്ടറും എസ്.പിയും ഉള്‍പ്പെടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.