പാര്‍ലമെന്റിലെ കുരുമുളക് സ്‌പ്രേ: ഖേദിക്കുന്നെന്ന് എല്‍ രാജഗോപാല്‍

Friday 14 February 2014 3:56 pm IST

ന്യൂദല്‍ഹി: തെലങ്കാന ബില്ലുമായി ബന്ധപ്പെട്ട് ലോക്‌സഭയില്‍ കുരുമുളക് പൊടി സ്‌പ്രേ ചെയ്ത സംഭവത്തില്‍ എംപി എല്‍ രാജഗോപാല്‍ ഖേദം പ്രകടിപ്പിച്ചു. സംഭവത്തില്‍ ഖേദിക്കുന്നുണ്ടെങ്കിലും സ്വയ രക്ഷയ്ക്കു വേണ്ടിയാണ് താനത് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ലമെന്റില്‍ കഴിഞ്ഞ ദിവസം നടന്ന സംഭവത്തെ ന്യായീകരിക്കുകയല്ലെന്നും തീര്‍ച്ചയായും തങ്ങളെല്ലാം ഇതില്‍ ഖേദിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ തങ്ങള്‍ ലജ്ജിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുരുമുളക് സ്‌പ്രേ ചെയ്ത സംഭവത്തില്‍ രാജഗോപാലിനെതിരെ കുറ്റം ചുമത്തുകയും ലോക്‌സഭയില്‍ നിന്ന് അദ്ദേഹത്തെ സ്പീക്കര്‍ മീരാ കുമാര്‍ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. സഭയ്ക്കുള്ളില്‍ സഹപ്രവര്‍ത്തകനെ കൈകാര്യം ചെയ്യാന്‍ ശ്രമിച്ച പ്രതിപക്ഷ നേതാക്കളെ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് താന്‍ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.