ധര്‍മപീഠം ലോകത്തിന്റെ സ്വത്ത്‌

Friday 14 February 2014 6:22 pm IST

തഥാതന്‍ പോയി ധര്‍മപീഠം പ്രതിഷ്ഠിച്ചു എന്നല്ല നാം ചിന്തിക്കേണ്ടത്‌. തഥാതന്‍ ആര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചു? നിങ്ങള്‍ക്ക്‌ വേണ്ടി, സമൂഹത്തിന്‌ വേണ്ടി, ധര്‍മപീഠം ലോകത്തിന്‌ ഉള്ളതാണ്‌. ലോകത്തിന്‌ വേണ്ടി ആ കാലം തഥാതനിലൂടെ ഒരു ലീലാവിനോദം നടത്തി. തഥാതന്‍ ചെയ്യാനുള്ളത്‌ ചെയ്തുകഴിഞ്ഞു. ഇനി അതിനെ നിലനിര്‍ത്തേണ്ടതും സംരക്ഷിക്കേണ്ടതും നിങ്ങളുടെ ചുമതലകള്‍. അമ്പലം ആശ്രയം പ്രതിഷ്ഠ ഇതിലൊന്നും തഥാതന്‍ ബന്ധിതനല്ല. അവന്‍ ഏകനായി വരുന്നു. ഏകനായി പോകുന്നു. നിങ്ങള്‍ കണ്ടപ്പോള്‍ കുറച്ച്‌ കാലം നിങ്ങളോടൊപ്പം ചിലവഴിക്കാമെന്ന്‌ കരുതി. കാലം അതിന്‌ കളമൊരുക്കി. - തഥാതന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.