കൊച്ചിയിലെ സ്റ്റാര്‍ട്ടപ്‌ സിഇഒ അഭിമാനമായി

Friday 14 February 2014 8:18 pm IST

കൊച്ചി: ലോക മൊബെയില്‍ കോണ്‍ഗ്രസില്‍ പ്രസംഗിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കൊച്ചിയിലെ സ്റ്റാര്‍ട്ടപ്പ്‌ സംരംഭത്തിന്റെ ചീഫ്‌ എക്സിക്യൂട്ടീവ്‌ ഓഫീസര്‍. ആര്‍എച്ച്‌എല്‍ വിഷന്‍ ടെക്നോളജീസിന്റെ സ്ഥാപകനായ രോഹില്‍ദേവ്‌ എന്ന 23 കാരന്‌ ലഭിച്ച ബഹുമതി സ്റ്റാര്‍ട്ടപ്പ്‌ വില്ലേജിന്‌ അഭിമാനമായി . സ്പെയിനിലെ ബാഴ്സലോണയില്‍ ഫെബ്രുവരി 24 മുതല്‍ 27 വരെയാണ്‌ ലോക മൊബെയില്‍ കോണ്‍ഗ്രസ്. ഫെയ്സ്‌ ബുക്‌ സ്ഥാപകന്‍ മാര്‍ക്ക്‌ സുക്കര്‍ബര്‍ഗ്‌, ഐബിഎമ്മിന്റെ സിഇഒ വിര്‍ജീനിയ റോമറ്റി തുടങ്ങിയവര്‍ക്കൊപ്പമാണ്‌ രോഹില്‍ദേവും പങ്കെടുക്കുന്നത്‌.
അടുത്ത സുഹൃത്തുക്കളുമായി ചേര്‍ന്ന്‌ രോഹില്‍ദേവ്‌ തുടക്കമിട്ട ആര്‍എച്ച്‌എല്‍ വിഷന്‍ സ്പര്‍ശരഹിത സാങ്കേതിക വിദ്യയിലൂടെ രാജ്യത്തിനകത്തും പുറത്തും ശ്രദ്ധ നേടിക്കഴിഞ്ഞു.
ആര്‍എച്ച്‌എല്‍ വിഷന്‍ വികസിപ്പിച്ചെടുത്ത, ഏതുപകരണവും നിയന്ത്രിക്കാനാകുന്ന ആംഗ്യ നിയന്ത്രിതവും കൈവിരലില്‍ ധരിക്കാവുന്നതുമായ 'ഫിന്‍' എന്ന ഉപകരണം സാങ്കേതികമേഖലയില്‍ തരംഗമായി മാറിക്കഴിഞ്ഞു.
'ഫിന്‍' വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പാദിപ്പിക്കുന്നതിനായി 45 ദിവസംകൊണ്ട്‌ ഒരു ലക്ഷം യുഎസ്‌ ഡോളര്‍ സമാഹരിക്കാനായി ആര്‍എച്ച്‌എല്‍ പ്രചരണപരിപാടിക്കും തുടക്കമിട്ടിരുന്നു. ഇതിനോടകം 61,047 ഡോളര്‍ സമാഹരിച്ച ഇവര്‍ക്ക്‌ നിശ്ചിതസമയത്തിനുള്ളില്‍ ലക്ഷ്യം നേടാനാകുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.