ദല്‍ഹിയില്‍ പതിനേഴുകാരിയെ പീഡനത്തിനിരയാക്കി

Saturday 15 February 2014 2:08 pm IST

ന്യൂദല്‍ഹി: പതിനേഴുകാരിയായ പെണ്‍കുട്ടിയെ ക്രൂര പീഡനത്തിനിരയാക്കിയ ശേഷം തെക്കന്‍ ദല്‍ഹിയിലെ ഒരു ആശുപത്രിയില്‍ ഉപേക്ഷിച്ചു. പെണ്‍കുട്ടി അപകടനില തരണം ചെയ്തിട്ടുണ്ട്. മജിസ്‌ട്രേറ്റന് മുന്നില്‍ ഉടനെ തന്നെ ഹാജരാക്കിയ ശേഷം പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തും. സംഭവവുമായി ബന്ധപ്പെട്ട് 24 വയസുകാരനായ പ്രതിയെ ഇന്നലെ വൈകിട്ട് അറസ്റ്റ് ചെയ്തു. ഇയാള്‍ മാല്‍വിയ നഗറിലാണ് താമസിക്കുന്നത്. ഇന്നലെ അഞ്ച് മണിയോടെ പെണ്‍കുട്ടിയെ സാഫ്ദര്‍ജംഗ് ആശുപത്രയില്‍ കണ്ടെത്തിയതോടെയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പന്ത്രണ്ടാം ക്ലാസുകാരിയായ പെണ്‍കുട്ടിയുടെ പിറന്നാള്‍ ദിനം കൂടിയായ ഇന്നലെ വാലന്റൈന്‍ പാര്‍ട്ടികള്‍ക്കാണ് സുഹൃത്ത് ക്ഷണിച്ചത്. ഇവിടെ വച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. പ്രതിയെ പോക്‌സോ (പ്രൊട്ടെക്ഷന്‍ ഓഫ് ചില്‍റണ്‍ ഫ്രം സെക്ഷ്വല്‍ ഒഫെന്‍സസ്) നിയമ പ്രകാരമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.