ജില്ലാ കളക്ടറായി രാജമാണിക്യം ചുമതലയേറ്റു

Saturday 15 February 2014 10:03 pm IST

കൊച്ചി: ജില്ലയുടെ 28-ാ‍മത്‌ കളക്ടറായി എം.ജി.രാജമാണിക്യം ചുമതലയേറ്റു. സ്ഥാനമൊഴിഞ്ഞ പി.ഐ. ഷെയ്ക്പരീത്‌ പുതിയ കളക്ടറെ സ്വാഗതം ചെയ്തു. ഉച്ചയ്ക്ക്‌ 12.30 നാണ്‌ സ്ഥാനാരോഹണ ചടങ്ങുകള്‍ നടന്നത്‌. കഴിഞ്ഞകാലത്തെ ഭരണത്തിനൊപ്പം കല-സാംസ്കാരിക പ്രവര്‍ത്തനങ്ങളും എടുത്തുപറഞ്ഞ ഷെയ്ക്പരീത്‌ പുതിയ കളക്ടര്‍ക്ക്‌ ഭാവുകങ്ങള്‍ നേര്‍ന്നു. ഇന്‍ഫര്‍മേഷന്‍ പബ്ലിക്‌ റിലേഷന്‍സ്‌ വകുപ്പ്‌ മേഖല ഡപ്യൂട്ടി ഡയറക്ടര്‍ കെ.എസ്‌. സുധ ആശംസയര്‍പ്പിച്ചു.
2008 ബാച്ച്‌ ഐ.എ.എസ്‌. ഉദ്യോഗസ്ഥനായ രാജമാണിക്യം തൃശൂര്‍ ജില്ലയില്‍ അസിസ്റ്റന്റ്‌ കളക്ടറായാണ്‌ ഔദ്യോഗിക ജീവിതം ആരംഭിച്ചത്‌. തുടര്‍ന്ന്‌ ദേവികുളം സബ്കളക്ടര്‍, ഡയറക്ടര്‍ ഓഫ്‌ ലാന്റ്‌ റെക്കോഡ്സ്‌ എന്നീ പദവികളിലിരുന്നു. 2013 ഡിസംബര്‍ 15 ന്‌ കണ്ണൂര്‍ ജില്ലാ കളക്ടറായി ചുമതലേറ്റ രാജമാണിക്യം രണ്ടു മാസം തികയുന്ന വേളയിലാണ്‌ എറണാകുളത്ത്‌ നിയമിതനാകുന്നത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.