ദക്ഷിണ കൊറിയയില്‍ കെട്ടിടം തകര്‍ന്ന് 10 മരണം

Wednesday 19 February 2014 11:17 am IST

സിയോള്‍: ദക്ഷിണ കൊറിയയില്‍ കെട്ടിടം തകര്‍ന്ന് 10 പേര്‍ മരിച്ചു. നൂറോളം പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റ രണ്ടു പേരുടെ നില ഗുരുതരമാണ്. ദക്ഷിണ കൊറിയയിലെ മൗന ഓഷ്യന്‍ റിസോര്‍ട്ടിലെ ഓഡിറ്റോറിയം തകര്‍ന്നു വീണാണ് അപകടമുണ്ടായത്. കോളേജ് കുട്ടികളുടെ ഒരു പരിപാടിക്കിടെയാണ് സംഭവം. അപകട സമയത്ത് 560ഓളം വിദ്യാര്‍ത്ഥികള്‍ കെട്ടിടത്തിലുണ്ടായിരുന്നു. ബുസാനിലെ ഒരു വിദേശ ഭാഷ കോളേജിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരില്‍ ഒമ്പതു പേരും വിദ്യാര്‍ത്ഥികളാണ്. കനത്ത മഞ്ഞു വീഴ്ചയാണ് അപകടത്തിനു കാരണമെന്നാണ് കരുതുന്നത്. രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.