കര്‍ത്തവ്യം കര്‍മം

Tuesday 18 February 2014 6:19 pm IST

വൃന്ദാവനത്തിലെ കൃഷ്ണനായിട്ടുമാത്രമേ ഗോപികള്‍ കൃഷ്ണനെ അറിഞ്ഞുള്ളൂ. അക്ഷൗഹിണീനേതാവും രാജാധിരാജനുമായിരുന്ന കൃഷ്ണന്‍ അവര്‍ക്ക്‌ ഇടയന്‍, എന്നും ഇടയന്‍ മാത്രം. 'എനിക്ക്‌ പണം വേണ്ട, ബന്ധുക്കള്‍ വേണ്ട, പാണ്ഡിത്യം വേണ്ട, സ്വര്‍ഗത്തില്‍ പോകയും വേണ്ട, ഞാന്‍ വീണ്ടും വീണ്ടും ജനിക്കട്ടെ; അങ്ങയെ പ്രേമിക്കാന്‍, പ്രേമാര്‍ഥമായി മാത്രം പ്രേമിക്കുവാന്‍, എനിക്കിടവരട്ടെ. പ്രേമത്തിനുവേണ്ടി പ്രേമം, കര്‍മത്തിനുവേണ്ടി കര്‍മം, കര്‍ത്തവ്യത്തിനുവേണ്ടി കര്‍ത്തവ്യമെന്ന ആദര്‍ശം - മതചരിത്രത്തിലേര്‍പ്പെട്ട വമ്പിച്ച ഒരു എലുകക്കല്ലാണ്‌ ഇവിടെ കാണുന്നത്‌. ഭാരതഭൂമിയില്‍, മനുഷ്യചരിത്രത്തില്‍ പൂര്‍ണാവതാരമായ കൃഷ്ണന്റെ നാവില്‍ നിന്നാണ്‌ ഇദംപ്രഥമമായി ഇത്‌ രൂപംപൂണ്ടത്‌. ഭയത്തിലും പ്രലോഭനങ്ങളിലും അടിയുറച്ച മതങ്ങള്‍ എന്നെന്നേക്കുമായി തിരോഭവിച്ചിരുന്നു. നരകഭയവും സ്വര്‍ഗസുഖപ്രലോഭനങ്ങളുമൊക്കെ ഇരുന്നിട്ടും ആദര്‍ശപ്രേമത്തിനുവേണ്ടി പ്രേമം, കര്‍ത്തവ്യത്തിനുവേണ്ടി കര്‍ത്തവ്യം, കര്‍മത്തിനുവേണ്ടി കര്‍മം എന്ന ആദര്‍ശങ്ങളില്‍ വച്ച്‌ അതിഗംഭീരമായ ആദര്‍ശം നിലവില്‍ വരികതന്നെ ചെയ്തു. - സ്വാമി വിവേകാനന്ദന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.