കുടമാളൂര്‍ വാസുദേവപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ കൊടിയേറ്റ് നാളെ

Tuesday 18 February 2014 9:08 pm IST

കോട്ടയം: കുടമാളൂര്‍ വാസുദേവപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഉത്സവത്തിന് 20ന് കൊടിയേറുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 27ന് ശിവരാത്രിദിവസം സമാപിക്കും. 20ന് വൈകിട്ട് 6ന് കൊടിയേറ്റിന് തന്ത്രി മനയത്താറ്റില്ലത്ത് ചന്ദ്രശേഖരന്‍ നമ്പൂതിരിയും മേല്‍ശാന്തി കൃഷ്ണന്‍ നമ്പൂതിരിയും കാര്‍മ്മികത്വം വഹിക്കും. 7.30ന് ജുഗല്‍ബന്ദി, 21ന് 7ന് നൃത്തനൃത്യങ്ങള്‍, 22ന് 7ന് നൃത്തസന്ധ്യ, 23ന് ഉച്ചയ്ക്ക് 1ന് ഉത്സവബലി, 7ന് വൈക്കം വിജയലക്ഷ്മിയുടെ ഗായത്രിവീണ സംഗീതനിശ, 24ന് ഉച്ചയ്ക്ക് 1ന് ഉത്സവബലി, 7ന് മേജര്‍സെറ്റ് കഥകളി, 25ന് ഉച്ചയ്ക്ക് 1ന് ഉത്സവബലി, 6ന് തിരുവാതിരകളി, 7ന് നൃത്തനൃത്യങ്ങള്‍, 26ന് പള്ളിവേട്ട, രാത്രി 10ന് അത്ഭുതമാന്ത്രിക നൃത്തനാടകം, 27ന് രാവിലെ 11ന് ആറാട്ടുസദ്യ, രാത്രി 8ന് സംഗീതസദസ്, രാത്രി 11.30ന് കൊടിയിറക്ക് എന്നിവയാണ് പ്രധാന പരിപാടികള്‍. പത്രസമ്മേളനത്തില്‍ ക്ഷേത്രോപദേശക സമിതി ഭാരവാഹികായ അഡ്വ.എം.ബി.രഘുനാഥന്‍ നായര്‍, എം.ബി.രഘു മുല്ലകത്ത്, രമേഷ് ചിറ്റക്കാട്ട്, മനോജ് തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.