മുണ്ടക്കയം: അവികസിത മേഖലയായ കൊക്കയാറിന് അര്‍ഹമായ പ്രധാന്യം ജില്ലാ പഞ്ചായത്ത് നല്‍കുമെന്ന് പ്രസിഡന്റ് എം.ടി.തോമസ് പറഞ്ഞു. വെംബ്ലി പതിനഞ്ചു പാലം നിര്‍മാണോദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.വെംബ്ലി -ഉറുമ്പിക്കര റോഡ് ഏലപ്പാറയിലെത്തിക്കാന് അടിയന്തിര നടപടി സ്വീകരിക്കും.അതിന് ജില്ല പഞ്ചായത്ത് മുന്തിയ പരിഗണന നല്‍കുമെന്നും എം.ടി.തോമസ് പറഞ്ഞു.പഞ്ചായത്ത് പ്രസിഡന്റ് സുനിത റെജി അധ്യക്ഷത വഹിച്ച യോഗത്തില്‍ ബ്ലോക് പഞ്ചായത്ത് അംഗം സ്വര്ണലതാ അപ്പുക്കുട്ടന് മുഖ്യ പ്രഭാഷണം നടത്തി.അലക്സ് കോഴിമല,കെ.എല്‍.ദാനിയേല്‍,നൗഷാദ് വെംബ്ലി,കെ.എ.അര്ജുനന്,പി.കെ.പ്രസാദ്,സണ്ണി തട്ടുങ്കല്‍,ബെന്നി പെരുവന്താനം,സിജോചോളമറ്റം,കെ.ഇസ്മായില്‍,ഐ.എം.യശോധരന്,ജോണ്‍ പി.തോമസ്,സക്കീര്‍ പെരുവന്താനം,പി.കെ.ശാന്തമ്മ,രജനി രജന്‍,രാജന് പറമ്പേട്ട്,പി.എല്‍.സജി,പി.കെ.പിലിപ്പോസ്.ഡി.രാജീവ്,പി.കെ.ഷാജഹാന്എന്നിവര് സംസാരിച്ചു.ജില്ലാ പഞ്ചായത്ത്ജനകീയാസൂത്രണ പദ്ധതിയില്‍ പെടുത്തി 25 ലക്ഷം രൂപ മുടക്കിയാണ് നാലു വര്‍ഷം മുമ്പ് തകര്ന്നതിനുപകരമായി പുതുതായിപാലം നിര്‍മിക്കുന്നത്.പഞ്ചായത്തിലെ കനകപുരം-വെംബ്ലി വാര്‍ഡുകളെ ബന്ധിപ്പിക്കുന്നതാണ് ഈ പാലം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: