അഖിലേന്ത്യാ മനുഷ്യാവകാശ മൂട്ട്‌കോര്‍ട്ട് മത്സരം നാളെ

Tuesday 18 February 2014 9:13 pm IST

കോട്ടയം: മഹാത്മാഗാന്ധി സര്‍വ്വകലാശാല സ്‌കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്ടിന്റെ ആഭിമുഖ്യത്തില്‍ 20, 21, 22 തീയതികളില്‍ അഖിലേന്ത്യാ മനുഷ്യാവകാശ മൂട്ടകോര്‍ട്ട് മത്സരം നട്ടാശേരി സൂര്യകാലടി ഹില്ലിലെ സ്‌കൂള്‍ കാമ്പസില്‍ നടക്കും. രാജ്യത്തിന്റെ വിവിധ സര്‍വ്വകലാശാലകളില്‍ നിന്നായി ഇരുപതോളം ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കും. 20ന് ഉച്ചകഴിഞ്ഞ് 3.30ന് നടക്കുന്ന ചടങ്ങ് എംജി വൈസ് ചാന്‍സിലര്‍ ഡോ.എ.വി.ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യും. സ്‌കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്ട് മുന്‍ ഡയറക്ടറും തിരുവനന്തപുരം മാര്‍ ഗ്രിഗോറിയസ് ലോ കോളേജ് പ്രിന്‍സിപ്പളുമായ ഡോ.കെ.വിക്രമന്‍ നായര്‍, ഫൗണ്ടര്‍ ഡയറക്ടര്‍ ഡോ.വി.സെബാസ്റ്റ്യന്‍, സിന്‍ഡിക്കേറ്റ് അംഗം പ്രൊഫ. സി.ഐ.അബ്ദുള്‍ റഹ്മാന്‍, സ്റ്റുഡന്റ്‌സ് യൂണിയന്‍ ചെയര്‍മാന്‍ അനന്തകൃഷ്ണന്‍ കര്‍ത്ത തുടങ്ങിയവര്‍ പ്രസംഗിക്കും. സ്‌കൂള്‍ ഡയറക്ടര്‍ ഡോ.ജോര്‍ജ്ജ് ജോസഫ് സ്വാഗതവും സ്റ്റാഫ് കോ-ഓര്‍ഡിനേറ്റര്‍ ഡോ.ഷീബാപിള്ള നന്ദിയും പറയും. 22ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ ഹൈക്കോടതി ജഡ്ജി എ.ഹരിപ്രസാദ് മുഖ്യാതിഥിയായിരിക്കും. പ്രോ വൈസ് ചാന്‍സിലര്‍ ഡോ.ഷീന ഷുക്കൂര്‍, സിന്‍ഡിക്കേറ്റ് അംഗം ജോര്‍ജ്ജ് വര്‍ഗ്ഗീസ്, ബാര്‍ കൗണ്‍സില്‍ ഓഫ് കേരളാ അംഗം അഡ്വ.അജിതന്‍ നമ്പൂതിരി, ഡോ.ജാസ്മിന്‍ അലക്‌സ്, അഖില്‍ ഭാസ്‌കര്‍, എസ്.രമീസ് തുടങ്ങിയവര്‍ പ്രസംഗിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.