ടൈറ്റാനിയം അഴിമതി : മുഖ്യമന്ത്രിക്കെതിരെ പ്രത്യേക അന്വേഷണം വേണ്ടെന്ന് കോടതി

Tuesday 6 September 2011 12:36 pm IST

തിരുവനന്തപുരം: ടൈറ്റാനിയം അഴിമതി കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ പ്രത്യേക അന്വേഷണം ആവശ്യമില്ലെന്ന്‌ തിരുവനന്തപുരം വിജിലന്‍സ്‌ കോടതി ഉത്തരവിട്ടു. കേസില്‍ പുതിയ തെളിവുകള്‍ ഉണ്ടെങ്കില്‍ ഹര്‍ജിക്കാരന്‍ അത്‌ അന്വേഷണ സംഘത്തിന്‌ കൈമാറണമെന്നും കോടതി ഉത്തരവിട്ടു. ടൈറ്റാനിയത്തില്‍ മലിനീകരണ നിയന്ത്രണ സംവിധാനം ഏര്‍പ്പെടുത്താന്‍ തയ്യാറാക്കിയ 256 കോടി രൂപയുടെ പദ്ധതിയില്‍ വന്‍ക്രമക്കേടുണ്ടായിരുന്നുവെന്നാണ്‌ പ്രധാന ആരോപണം. ഇതില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്കും വ്യവസായ മന്ത്രിയായിരുന്ന ഇബ്രാഹിം കുഞ്ഞിനും കെ.പി.സി.സി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തലയ്ക്കും പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. നേരത്തെ കേസ്‌ പരിഗണിച്ചപ്പോള്‍ ഈ ആരോപണങ്ങളെക്കുറിച്ച്‌ നേരത്തെ തന്നെ വിജിലന്‍സ്‌ അന്വേഷണം നടക്കുന്നുണ്ടെന്നും അതിനാല്‍ പുതിയ അന്വേഷണം ആവശ്യമില്ലെന്നും വിജിലന്‍സ്‌ വിഭാഗം കോടതിയില്‍ വാദിച്ചു. തുടര്‍ന്ന്‌ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട്‌ ആവശ്യപ്പെട്ട കോടതി അന്തിമ വിധി പറയുന്നതിന്‌ കേസ്‌ ഇന്നത്തേയ്ക്ക്‌ മാറ്റുകയായിരുന്നു. അന്വേഷണം ശരിയായ രീതിയലല്ല നടക്കുന്നതെങ്കില്‍ ഹര്‍ജിക്കാരന്‌ വീണ്ടും കോടതിയെ സമീപിക്കാമെന്നും കോടതി ഉത്തരവിട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.