ഡീസല്‍ പാചകവാതക വില വര്‍ദ്ധിപ്പിച്ചേക്കും

Friday 24 June 2011 11:20 am IST

ന്യൂദല്‍ഹി: ഡീസല്‍ പാചകവാതക വില ഉടന്‍ വര്‍ദ്ധിപ്പിച്ചേക്കും. ഇതുസംബന്ധിച്ച തീരുമാനമെടുക്കുന്നതിനായി ധനമന്ത്രി പ്രണബ്‌ മുഖര്‍ജി അധ്യക്ഷനായ ഉന്നതാധികാര സമിതി ഇന്ന്‌ ഉച്ചയ്ക്ക്‌ ദില്ലിയില്‍ യോഗം ചേരും. മണ്ണെണ്ണ വില വര്‍ദ്ധിപ്പിക്കുന്ന കാര്യവും യോഗം പരിഗണിച്ചേക്കും.
ഡീസല്‍ ലിറ്ററിന്‌ രണ്ട്‌ രൂപയും പാചക വാതക സിലിണ്ടറിന്‌ 25 രൂപയും കൂട്ടാനാണ്‌ എണ്ണമന്ത്രാലയം ശുപാര്‍ശ ചെയ്യുന്നത്‌. ഇതോടൊപ്പം ക്രൂഡ്‌ ഓയിലിന്റെയും ഡീസലിന്റെയും ഇറക്കുമതി ചുങ്കം കുറയ്ക്കാനും നിര്‍ദേശമുണ്ട്‌. ക്രൂഡ്‌ ഓയിലിന്‌ അഞ്ച്‌ ശതമാനമുള്ളത്‌ പൂജ്യവും ഡീസലിന്‌ ഏഴര ശതമാനമുള്ളത്‌ രണ്ടരയും ആയി കുറയ്ക്കണമെന്നാണ്‌ നിര്‍ദ്ദേശം.