പഞ്ചാബില്‍ എയര്‍ഫോഴ്‌സ്‌ വിമാനം തകര്‍ന്നുവീണു

Tuesday 6 September 2011 3:56 pm IST

ഛണ്ഡീഗഢ്‌: പഞ്ചാബിലെ പാട്യാല ജില്ലയിലെ ശംഭുവില്‍ ഇന്ത്യന്‍ വായുസേനയുടെ വിമാനം തകര്‍ന്ന് വീണ്ടു. അപകടത്തില്‍ പൈലറ്റ് രക്ഷപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. അംബാലയില്‍ നിന്നും പതിവു പരിശീലനത്തിനായി പുറപ്പെട്ട വിമാനമാണ്‌ അപകടത്തില്‍പ്പെട്ടത്. ചണ്ഡീഗഢില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയാണ്‌ അപകടം നടന്ന ശംഭു എന്ന പ്രദേശമെന്നാണ്‌ സൂചനകള്‍. ഈ ഗ്രാമത്തിലെ പാടത്തായിരുന്നു വിമാനാവശിഷ്‌ടങ്ങള്‍ കണ്ടെത്തിയതെന്ന്‌ പോലീസ്‌ വ്യക്തമാക്കി. അപകടത്തെ കുറിച്ച്‌ അന്വേഷണത്തിന്‌ ഉത്തരവിട്ടിട്ടുണ്ട്‌.