കാസര്‍കോട്‌ വെടിവയ്പ്പ്‌: സി.ബി.ഐ. അന്വേഷിക്കും

Tuesday 6 September 2011 4:01 pm IST

കൊച്ചി: കാസര്‍കോട്ടെ വെടിവയ്പ്പ്‌ സി.ബി.ഐ. അന്വേഷിക്കും. ഹൈക്കോടതി സിംഗിള്‍ ബഞ്ച്‌ ഉത്തരവിനെതിരെ മുന്‍ എല്‍.ഡി.എഫ്‌. സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ പിന്‍വലിക്കാന്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച്‌ അനുമതി നല്‍കിയതോടുകൂടിയാണ്‌ സി.ബി.ഐ അന്വേഷണത്തിന്‌ വഴിതുറന്നത്‌. ഹര്‍ജി പിന്‍വലിക്കാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സര്‍ക്കാരിന് അനുമതി നല്‍കി. കാസര്‍കോട് വെടിവയ്പ്പ് സി.ബി.ഐ അന്വേഷിക്കണമെന്നും സംഭവത്തില്‍ കൊല്ലപ്പെട്ട മുഹമ്മദ് ഷറീഫിന്റെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് 2010 സെപ്റ്റംബര്‍ രണ്ടിന് ഉത്തരവിട്ടിരുന്നു. വിധിക്കെതിരേ മുന്‍ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പിന്‍വലിക്കാനാണ് യു.ഡി.എഫ് സര്‍ക്കാര്‍ അനുമതി തേടിയത്. കേസിലെ മുഴുവന്‍ വസ്തുതകള്‍ പരിശോധിച്ചും സാമൂഹ്യ പ്രശ്നങ്ങള്‍ കണക്കിലെടുത്തും അപ്പീല്‍ പിന്‍വലിക്കാന്‍ അനുവദിക്കണമെന്നായിരുന്നു ആവശ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.