ബിജെപി 24 ന് 12 മണിക്കൂര്‍ നിരാഹാരസമരം നടത്തും

Thursday 20 February 2014 8:35 pm IST

ഏറ്റുമാനൂര്‍: ഏറ്റുമാനൂരിനോടുള്ള സര്‍ക്കാര്‍ അവഗണനയില്‍ പ്രതിഷേധിച്ച് ബിജെപി നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ 24 ന് 12 മണിക്കൂര്‍ ധര്‍ണ്ണ നടത്തും. ശബരിമല തീര്‍ത്ഥാടനകാലത്ത് ഏറ്റുമാനൂര്‍ ക്ഷേത്രവും ക്ഷേത്ര പരിസരത്തെ റോഡുകള്‍, ഓടകള്‍ എന്നിവയുടെ നവീകരണത്തിനായി നാലരക്കോടി രൂപ അനുവദിച്ച സര്‍ക്കാര്‍ ഇതു വരെയും നിര്‍മ്മാണ ജോലികള്‍ ആരംഭിച്ച് പൂര്‍ത്തിയാക്കിയിട്ടില്ല. രാവിലെ 8 മണിക്ക് ഏറ്റുമാനൂര്‍ സെന്‍ട്രല്‍ ജംഗ്ഷനിലെ സമരപ്പന്തലില്‍ നിയോജകമണ്ഡലം പ്രസിഡന്റ് എന്‍.വി ബൈജു നിരാഹാരം അനുഷ്ഠിക്കും. ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തില്‍ നിന്നും നൂറുകണക്കിന് പ്രവര്‍ത്തകര്‍ പ്രകടനമായി സമരപ്പന്തലില്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നതോടെ ആരംഭിക്കുന്ന നിരാഹാര സമര സമാപന സമ്മേളനതില്‍ ബിജെപി സംസ്ഥാന സെക്രട്ടറി എ.ജി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ബിജെപി പഞ്ചായത്ത് ജനറല്‍ സെക്രട്ടറിമാര്‍, പ്രസിഡന്റ്, മണ്ഡലം ഭാരവാഹികള്‍ എന്നിവരുടെ സംയുക്തയോഗം 19 ന് തൊണ്ണംകുഴി സതീശന്‍ പനത്തറ ബില്‍ഡിംഗില്‍ ചേര്‍ന്നു. നിയോജകമണ്ഡലം പ്രസിഡന്റ് എന്‍.വി ബൈജു അധ്യക്ഷതവഹിച്ചു. ജില്ലാ സെക്രട്ടറി കെ.കെ മണിലാല്‍ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ മണ്ഡലം നേതാക്കളായ അഡ്വ. ശ്രീകുമാര്‍, കുമ്മനം രവി, വി.ആര്‍ രാജന്‍ പുന്നത്തുറ, അഡ്വ. മണികണ്ഠന്‍ നായര്‍, പി.എം മനോജ് നീണ്ടൂര്‍, സാബു കിളിരൂര്‍, അനില്‍ മഞ്ഞാടി എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.