അരുണാചല്‍ മുന്‍മുഖ്യമന്ത്രി അപാങ്ങ്‌ ബിജെപിയില്‍

Thursday 20 February 2014 9:45 pm IST

ഇറ്റാവ: ലോക്സഭാ തെരഞ്ഞെടുപ്പ്‌ അടുത്തിരിക്കെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്ക്‌ ആവേശം പകര്‍ന്ന്‌ മുന്‍ അരുണാചല്‍ മുഖ്യമന്ത്രി ഗഗോങ്ങ്‌ അപാങ്ങ്‌ ബിജെപിയില്‍ ചേര്‍ന്നു. 1980 മുതല്‍ 1999 വരെയും 2003 മുതല്‍ 2007 വരെയും അരുണാചല്‍ മുഖ്യമന്ത്രിയായിരുന്ന അപാങ്ങ്‌ 2007 ല്‍ ദോര്‍ജിഖണ്ഡുവിനുവേണ്ടി സ്ഥാനമൊഴിയുകയായിരുന്നു.
അരുണാചല്‍ നിയമസഭയിലേക്ക്‌ അപാങ്ങ്‌ ഏഴ്‌ തവണ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്‌. സ്വന്തം പാര്‍ട്ടി രൂപീകരിച്ച അദ്ദേഹം ഐക്യജനാധിപത്യ സഖ്യത്തിന്‌ നേതൃത്വം നല്‍കുകയും ചെയ്തു. 2003 ല്‍ ബിജെപിയുമായി സഖ്യമുണ്ടാക്കിയ അപാങ്ങ്‌ 2004 ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം സഖ്യം ഉപേക്ഷിച്ചു. 2004 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ നേതാവായി മത്സരിച്ച്‌ സര്‍ക്കാര്‍ രൂപീകരിച്ചുവെങ്കിലും പാര്‍ട്ടി സമ്മര്‍ദ്ദത്തെത്തുടര്‍ന്ന്‌ രാജി വെക്കുകയായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ്‌ അടുത്ത സാഹചര്യത്തില്‍ അപാങ്ങ്‌ ബിജെപിയില്‍ ചേര്‍ന്നത്‌ കോണ്‍ഗ്രസിന്‌ കനത്ത തിരിച്ചടിയായിരിക്കുകയാണ്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.