കാലടി: കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയെ കേന്ദ്രസര്വ്വകലാശാലയാക്കി മാറ്റുവാന്‍ തയ്യാറെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അത്തരമൊരു സമീപനം കേന്ദ്രത്തിന്റെ ഭാഗത്തു നിന്നുണ്ടായാല്‍ കേന്ദ്രത്തിനു വിട്ടുകൊടുക്കുന്നതില്‍ മടി കാണിക്കില്ല. ഇത് സര്‍വ്വകലാശാലയ്ക്ക് ഏറെ ഗുണകരമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയിലെ യൂട്ടിലിറ്റി സെന്ററിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യക്തമായ കാഴ്ചപ്പാടോടെയാണ് സംസ്കൃത യൂണിവേഴ്സിറ്റി തുടങ്ങിയത്. നമ്മുടെ സംസ്കാരത്തിന്റെ അടിസ്ഥാന ഘടകം സംസ്കൃത ഭാഷയാണ്. അതിന് പ്രോല്‍സാഹനം നല്‍കിയും, പരിപോഷിപ്പിച്ചും വളരെ നല്ല രീതിയില്‍ സംസ്കൃത യൂണിവേഴ്സിറ്റി മുന്നോട്ടു പോകുന്നുണ്ട്.
സംസ്കൃത സര്‍വ്വകലാശാലയുടെ കാര്യങ്ങള്‍ ശ്രദ്ധയില്‍ വരുമ്പോള്‍ എല്ലാക്കാലത്തും ആവശ്യമായ പരിഗണന നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇക്കാര്യത്തില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ സഹകരണം ഉണ്ടാകുമെന്ന് പ്രത്യാശിക്കുന്നതായും സര്‍വ്വകലാശാലയെ ആഗോള നിലവാരത്തിലേയ്ക്ക് ഉയര്‍ത്താന്‍ ഈ നടപടി സഹായകമാകുമെന്നും വൈസ് ചാന്‍സിലര്‍ ഡോ.എം.സി. ദിലീപ്കുമാര് പറഞ്ഞു. സര്‍വ്വകലാശാല മുഖ്യ കേന്ദ്രത്തില്‍ പെയിന്റിംഗ് വിഭാഗം അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ വരച്ച ചുമര്‍ചിത്രത്തിന്റെ പ്രകാശനവും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിച്ചു. സര്‍വ്വകലാശാലയില്‍ നടന്ന സമ്മേളനത്തില്‍ മന്ത്രി കെ.ബാബു യൂട്ടിലിറ്റി സെന്ററിലെ ആര്‍ട്ട് ഗ്യാലറിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: