കേസുകള്‍ക്ക് പിന്നില്‍ വി.എസും ക്രിമിനല്‍ സംഘവും - കുഞ്ഞാലിക്കുട്ടി

Tuesday 6 September 2011 4:00 pm IST

തിരുവനന്തപുരം: തനിക്കെതിരായ ഹര്‍ജി തള്ളിയതില്‍ അത്ഭുതമില്ലെന്ന്‌ പി.കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. തനിക്കെതിരെ കേസുകള്‍ നിരന്തരമായി നല്‍കുന്നത്‌ വിഎസ്‌ അച്യുതാനന്ദനും അദ്ദേഹത്തിന്റെ ക്രിമിനല്‍ സംഘവുമാണെന്ന്‌ അദ്ദേഹം പറഞ്ഞു. ചിലര്‍ സാഡിസ്റ്റുകളാണെന്നും പാരവയ്പ്പും ദ്രോഹവും ഐഡിയോളജിയാക്കിയ ചില രാഷ്‌ട്രീയ നേതാക്കളുണ്ടെന്നും അവരാണ്‌ കേസുകള്‍ക്ക്‌ പിന്നിലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. വി.എസിന്റെ സാഡിസ്റ്റ്‌ മനോഭാവത്തിന്‌ വയസ്സായിട്ടും മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ പതിനേഴോളം കേസുകള്‍ നല്‍കിയിട്ടുണ്ട്‌. മജിസ്‌ട്രേറ്റ്‌ കോടതി മുതല്‍ സുപ്രീം കോടതി വരെ കേസ്‌ നല്‍കിയിട്ടുണ്ട്‌. എന്നാല്‍ തനിക്ക്‌ ഒരു ദോഷവുമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.