ശാന്തത തുളുമ്പുന്ന നിന്റെ കണ്ണുകള്‍ നിശബ്ദതയുടെ ഭാഷ സംസാരിക്കും. നിശബ്ദതയുടെ ശാന്തി, സംതൃപ്തി നിറഞ്ഞ നിന്റെ മന്ദഹാസത്തില്‍ പ്രതിഫലിക്കും. അമിതഭാഷണം ചെയ്ത് ഊര്‍ജം നഷ്ടപ്പെടുത്താതിരിക്കൂ. നീ സംസാരിക്കുന്ന ഓരോ വാചകവും നിന്നെ ഒരു പറ്റം ചിന്തകളിലേക്ക് നയിക്കുന്നു. എണ്ണമില്ലാത്ത അനേകം ചിന്തകള്‍ നിന്റെ മനസ്സിനെ മദിപ്പിക്കാനുതകുന്നു. അവ നിന്നെ അസ്വസ്ഥവും ശക്തിഹീനവുമായിക്കുന്നു. ഈ മാനസികാവസ്ഥ നിഷേധാത്മക വികാരങ്ങളിലേക്ക് നിന്നെ നയിക്കുന്നു. അവ നിന്നെ വലയം ചെയ്യുന്നു. ഇത് നിന്റെ ആത്മീയസാധനകളെ പ്രതികൂലമായി ബാധിക്കുന്നു. ഓര്‍ക്കുക. നാവിനെ നിയന്ത്രിച്ചില്ലെങ്കില്‍ നിന്റെ ആത്മീയ സാധനകളെല്ലാം തന്നെ വൃഥാവിലാണ്. മറ്റുള്ളവരുടെ വിമര്‍ശനം, പരുഷവചനങ്ങള്‍, വ്യക്തിപരമാ യ അവഹേളനം, ഇവയോട് തീര്‍ച്ചയായും, നീ പ്രതികരിക്കരുത്. നിശബ്ദത പാലിച്ച്, എന്റെ നാമം ജപിക്കൂ, അവരെ അവരുടെ കര്‍മഫലം അനുഭവിക്കുന്നതിനായി വിട്ടേക്കൂ.
– ശ്രീ സത്യസായി ബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: