ആര്‍ടി ഓഫീസ്‌ മാര്‍ച്ചും ധര്‍ണയും നടത്തും

Tuesday 6 September 2011 8:40 pm IST

കണ്ണൂറ്‍: മലയോര-ഗ്രാമ പ്രദേശങ്ങളിലെ ഓട്ടോചാര്‍ജ്‌ ശാസ്ത്രീയമായി നിര്‍ണയിക്കുന്നത്‌ വരെ മീറ്റര്‍ നിര്‍ബന്ധമാക്കുന്നത്‌ ഒഴിവാക്കുക, മീറ്ററില്ലാത്തതിണ്റ്റെ പേരില്‍ പീഡിപ്പിക്കുന്നത്‌ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച്‌ 29ന്‌ കണ്ണൂറ്‍ ആര്‍ടി ഓഫീസിലേക്ക്‌ മാര്‍ച്ചും ധര്‍ണയും നടത്താന്‍ സംയുക്ത ഓട്ടോറിക്ഷ തൊഴിലാളി ജില്ലാ കമ്മറ്റി യോഗം തീരുമാനിച്ചു. യോഗത്തില്‍ കെ.കെ.ശ്രീജിത്ത്‌ (ബിഎംഎസ്‌) അദ്ധ്യക്ഷത വഹിച്ചു. വി.ജനാര്‍ദ്ദനന്‍ (ഐഎന്‍ടിയുസി), മുസമില്‍ കോറോത്ത്‌ (എസ്ടിയു), താവം ബാലകൃഷ്ണന്‍ (എഐടിയുസി), യു.വി.രാമചന്ദ്രന്‍, എം.പി.മനോജ്‌, കെ.ബഷീര്‍, ടി.പി.ശ്രീധരന്‍ (സിഐടിയു) എന്നിവര്‍ സംസാരിച്ചു.