തിരുവനന്തപുരം: കേപ് ഡയറക്ടര്‍ സ്ഥാനം ഒഴിയാന്‍ റിജി ജി നായര്‍ സഹകരണ മന്ത്രിക്ക് കത്ത് നല്കി. വിജിലന്‍സ് കേസ് അന്വേഷണം നേരിടുന്നവര്‍ക്ക് നല്കിയ നിയമനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയതിന് പിന്നാലെയാണിത്.
തന്റെ നിയമനം ആര്‍ക്കും ബുദ്ധിമുട്ടാവരുതെന്ന് കരുതിയാണ് സ്ഥാനം ഒഴിയാന്‍ തീരുമാനിച്ചത്. ഇക്കാര്യത്തില്‍ ഇനി സര്‍ക്കാരാണ് തീരുമാനം എടുക്കേണ്ടത്. തനിക്കെതിരെയുള്ള വിജിലന്‍സ് എഫ്.ഐ.ആര് ഹൈക്കോടതിയില്‍ നിലനില്‍ക്കുകയാണെന്നും റിജി ജി നായര്‍ പറഞ്ഞു.
കണ്‍സ്യൂമര്‍ ഫെഡില്‍ 60 കോടിയുടെ തട്ടിപ്പ് നടത്തിയ കേസില്‍ മുന്‍ എം.ഡി കൂടിയായ റിജി ജി നായരെ വിജിലന്‍സ് പ്രതിയാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: