കരിയാര്‍ ബ്രിഡ്ജ് കം റെഗുലേറ്റര്‍ ഇന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും

Saturday 22 February 2014 7:54 pm IST

കോട്ടയം: കുട്ടനാട് പാക്കേജിന്റെ ഭാഗമായി ജലവിഭവ വകുപ്പ് നിര്‍മ്മാണം പൂര്‍ത്തീകരിച്ച കരിയാര്‍ ബ്രിഡ്ജ് കം റെഗുലേറ്റര്‍ ഇന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ് മൂന്നിന് കോട്ടച്ചിറയില്‍ നടക്കുന്ന ചടങ്ങില്‍ ജലവിഭവ മന്ത്രി പി.ജെ. ജോസഫ് അധ്യക്ഷത വഹിക്കും. ജോസ് കെ. മാണി എം.പി. മുഖ്യപ്രഭാഷണം നടക്കും. എം.എല്‍.എമാരായ മോന്‍സ് ജോസഫ്, കെ. സുരേഷ് കുറുപ്പ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി, ജില്ലാ കളക്ടര്‍ അജിത്ത് കുമാര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഫില്‍സണ്‍ മാത്യൂസ്, മുന്‍ എം.എല്‍.എ പി. നാരായണന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ കെ. വിജയന്‍ (വൈക്കം), വി.എം. പോള്‍ (കടുത്തുരുത്തി), വൈക്കം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ശ്രീലതാ ബാലചന്ദ്രന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കവിത റെജി (ടി.വി പുരം), എസ്. ദേവരാജന്‍ (തലയാഴം), ഉഷാ മധു (വെച്ചൂര്‍), സലീനാമ്മ ജോര്‍ജ് (തലയോലപ്പറമ്പ്), ജോണി തോട്ടുങ്കല്‍ (കല്ലറ), സുലോചന പ്രഭാകരന്‍ (ഉദയനാപുരം), എസ്.ഡി. സുരേഷ് ബാബു (ചെമ്പ്), ലീന ഡി. നായര്‍ (മറവന്‍തുരുത്ത്), ജില്ലാ പഞ്ചായത്തംഗങ്ങളായ കെ.എ. അപ്പച്ചന്‍, ലാലി സത്യന്‍, പി.എസ്. പുഷ്പമണി, മറ്റ് ജനപ്രതിനിധികള്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ ആശംസ നേരും. ചീഫ് എന്‍ജിനീയര്‍ സി.കെ. രാധാമണി റിപ്പോര്‍ട്ട് അവതരിപ്പിക്കും. കെ. അജിത്ത് എം.എല്‍.എ സ്വാഗതവും കുട്ടനാട് ഡവലപ്‌മെന്റ് സര്‍ക്കിള്‍ സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ എം. രാജശേഖരന്‍ നന്ദിയും പറയും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.