കാണാതായ ഐടി ജീവനക്കാരിയുടെ മൃതദേഹം കണ്ടെത്തി

Sunday 23 February 2014 10:02 pm IST

ചെന്നൈ: പ്രമുഖ ഐടി സ്ഥാപനമായ ടിസി എസിലെ ജീവനക്കാരിയായ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. ചെന്നൈയില്‍ സിപ്കോട്ട്‌ ഐടി പാര്‍ക്കിന്‌ സമീപത്താണ്‌ ഒരാഴ്ചയായി കാണാതായ സേലം സ്വദേശി ഉമാ മഹേശ്വരി(24)യുടെ മൃതദേഹം കണ്ടത്ത്യത്‌.
ഫെബ്രുവരി 13 ന്‌ വൈകിട്ട്‌ ഓഫീസില്‍ നിന്ന്‌ ഇറങ്ങിയ ഉമയെ കാണാതാവുകയായിരുന്നു. മകളെ കാണാതായതിനെ തുടര്‍ന്ന്‌ അച്ഛന്‍ നല്‍കിയ പരാതിയില്‍ മേല്‍നടപടി സ്വീകരിക്കാതിരുന്ന പോലീസ്‌ ഉദ്യോഗസ്ഥനെ സസ്പെന്‍ഡ്‌ ചെയ്തു. കാഞ്ചിപുരം ജില്ലയിലെ കോളമ്പക്കം സ്റ്റേഷനിലാണ്‌ പരാതി നല്‍കിയിരുന്നത്‌. യുവതിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന്‌ അയച്ച്‌ ദുരൂഹമരണത്തിന്‌ കേസെടുത്തതായി പോലീസ്‌ ജില്ലാ സൂപ്രണ്ട്‌ വിജയകുമാര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.