ശബ്ദ ബ്രഹ്മം

Sunday 23 February 2014 6:56 pm IST

'പ്രജാപതിര്‍വ്വൈ ഇദമഗ്ര ആസീത്‌' എന്ന്‌ ശ്രുതിവാക്യമുണ്ട്‌. ആദിയില്‍ പ്രജാപതി (ബ്രഹ്മം) ഉണ്ടായി. 'തസ്യവാക്‌ ദ്വിതീയ ആസീത്‌' പ്രജാപതിയുടെ വാക്കാണ്‌ രണ്ടാമതുണ്ടായത്‌. 'വാഗ്‌വൈ പരമ ബ്രഹ്മ' വാക്കാണ്‌ പരമമായ ബ്രഹ്മം. 'ഓം' എന്ന ശബ്ദത്തിന്റെ പ്രതീകമാണ്‌ 'സ്ഫോടം' ശബ്ദരഹിതമായ ബ്രഹ്മവും പിന്നീട്‌ ശബ്ദബ്രഹ്മവും ഉണ്ടായി എന്നും ആ ശക്തിയാണ്‌ ഓങ്കാരമെന്നും മൈത്രായണോപനിഷത്തില്‍ വിവരിക്കപ്പെട്ടിട്ടുണ്ട്‌. ഓങ്കാരത്തെ പ്രണവമെന്നും പറയുന്നു. ജീവിതത്തിലാകമാനം വ്യാപിച്ചുനില്‍ക്കുന്നതെന്നോ പ്രാണങ്ങളിലെല്ലാം സഞ്ചരിക്കുന്നതെന്നോ ആണ്‌ പ്രണവശബ്ദത്തിന്റെ വ്യുത്പത്തി. - സ്വാമി ചിന്മയാനന്ദന്‍പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.