എന്‍ഡോസള്‍ഫാന്‍: രണ്ടുപേര്‍കൂടി മരിച്ചു

Tuesday 6 September 2011 10:46 pm IST

കാസര്‍കോട്‌: എന്‍ഡോസള്‍ഫാന്‍ തളിയെ തുടര്‍ന്ന്‌ ദുരിത ബാധിതരായ രണ്ടു പേര്‍ കൂടി മരിച്ചു. പെര്‍ള അമേക്കളയിലെ ഇബ്രാഹിമിണ്റ്റെ ഭാര്യ ആയിഷ(55), പാണത്തൂറ്‍ ബാപ്പുങ്കയത്തെ പി.കെ.ഹസ്സന്‍ കുഞ്ഞി (51) എന്നിവരാണ്‌ മരിച്ചത്‌. രോഗബാധിതയായ ആയിഷ 15 വര്‍ഷത്തോളമായി ചികിത്സയിലായിരുന്നു. മംഗലാപുരത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു. എണ്റ്റോസള്‍ഫാന്‍ മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുത്തിരുന്നു. അഷ്‌റഫ്‌, ആരിസ്‌, കബീര്‍, സൂപ്പി, സുഹ്‌റ, സുബൈദ, ഹാജറ, അബ്സ എന്നിവര്‍ മക്കളാണ്‌. പാണത്തൂറ്‍ ബാപ്പുങ്കയത്തെ പരേതനായ കുഞ്ഞന്തു-കുഞ്ഞാമി ദമ്പതികളുടെ മകനാണ്‌ ഹസ്സന്‍ കുഞ്ഞി രോഗം ബാധിച്ച്‌ ഏറെക്കാലമായി ചികിത്സയിലായിരുന്നു. ഭാര്യ: സുഹ്‌റ. മക്കള്‍: അഫ്സത്ത്‌, സക്കീന, ഫരീദ, നസീറ, ഷിഹാബ്‌. മരുമക്കള്‍: അബ്ദുള്‍ റഹ്മാന്‍, അബ്ദുല്‍ റഹിമാന്‍ കാഞ്ഞങ്ങാട്‌, അബ്ദുറഹിമാന്‍ തോട്ടം, മാലിക്‌, സഹോദരങ്ങള്‍: കുഞ്ഞഹമ്മദ്‌, ഇബ്രാഹിം, മുഹമ്മദ്‌, ഐഷാബ്‌, നഫീസ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.