സിപിഎം പ്രവര്‍ത്തകര്‍ ബിജെപിയിലേക്ക്

Sunday 23 February 2014 9:28 pm IST

കോട്ടയം: കേരളത്തിലുടനീളം ആശയദാരിദ്ര്യം അനുഭവിക്കുന്ന സിപിഎം പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേരുകയാണെന്ന് കോട്ടയം നിയോജകമണ്ഡലം പ്രസിഡന്റ് സി.എന്‍.സുഭാഷ് പറഞ്ഞു. പനച്ചിക്കാട് പഞ്ചായത്തില്‍ പന്ത്രണ്ടാം വാര്‍ഡില്‍ കോളാകുളം മേഖലയില്‍ മുപ്പതു പ്രവര്‍ത്തകര്‍ സിപിഎം വിട്ട് ബിജെപിയില്‍ ചേരുന്ന അംഗത്വ വിതരണയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്തുകമ്മറ്റി പ്രസിഡന്റ് എസ്.രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.യു.ശാന്തകുമാര്‍ അംഗത്വം വിതരണം ചെയ്തു. നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി പി.ജെ.ഹരികുമാര്‍, വൈസ് പ്രസിഡന്റ് ബിനു പുള്ളിവേലിക്കല്‍, പട്ടികജാതി മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ജോമോന്‍ പനച്ചിക്കാട്, പഞ്ചായത്തു ജനറല്‍ സെക്രട്ടറി വിജയനാഥ്, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് കെ.എസ്.ഗോപന്‍, രാഹുല്‍, ജയകൃഷ്ണന്‍, രാജീവ്, വാസുകുട്ടന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.