വിജയപുരം ഗുരുദേവ ക്ഷേത്രപ്രതിഷ്ഠ വിഗ്രഹഘോഷയാത്ര ഇന്ന്

Sunday 23 February 2014 9:34 pm IST

കോട്ടയം: വിജയപുരം 1306-ാം നമ്പര്‍ എസ്എന്‍ഡിപി ശാഖായോഗത്തിലെ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലും ശാസ്താക്ഷേത്രത്തിലും പ്രതിഷ്ഠിക്കാനുള്ള പഞ്ചലോഹവിഗ്രഹങ്ങളും വഹിച്ചുള്ള രഥഘോഷയാത്ര ചെങ്ങന്നൂരില്‍ നിന്നും ഇന്ന് രാവിലെ 10ന് പുറപ്പെടും. ഉച്ചയ്ക്ക് 3ന് നാഗമ്പടെ ക്ഷേത്രത്തില്‍ നിന്ന് രഥയാഘോഷയാത്രയെ സ്വീകരിച്ചാനയിക്കും. എസ്എന്‍ഡിപിയോഗം കോട്ടയം താലൂക്ക് യൂണിയന്‍ പ്രസിഡന്റ് എ.ജി.തങ്കപ്പന്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 6ന് ഘോഷയാത്ര ക്ഷേത്രസന്നിധിയിലെത്തിച്ചേരും. 6.45ന് കുറിച്ചി അദ്വൈത വിദ്യാശ്രമം സെക്രട്ടറി സ്വാമി ധര്‍മ്മചൈതന്യ ഭദ്രദീപപ്രകാശനം നിര്‍വ്വഹിക്കും. രാത്രി 8ന് ദൈവദശകം കൃതിയുടെ രചനാശതാബ്ദി പ്രമാണിച്ച് 100 കൂട്ടികള്‍ ചേര്‍ന്ന് ദൈവദശകം ആലപിക്കും. രണ്ടാം ദിവസമായ 25ന് രാത്രി 8.30ന് സിനിമാറ്റിക് ഡാന്‍സ്, മൂന്നാം ദിവസം രാത്രി 8ന് സംഗീതാരാധന, ശിവരാത്രി ദിവസമായ നാലാം ദിവസം ഉച്ചയ്ക്ക് 2ന് ബാലജനസംഗമം, അഞ്ചാംദിവസം രാത്രി 9ന് തിരുവാതിരകളി, ആറാംദിവസം രാത്രി 8.30ന് ഭരതനാട്യം, മോഹിനിയാട്ടം, നാടോടിനൃത്തം, ഏഴാം ദിവസമായ മാര്‍ച്ച് 2ന് രാവിലെ 11.50ന് താഴികക്കുടപ്രതിഷ്ഠ, ഉച്ചയ്ക്ക് 2ന് യുവജനവനിതാസംഗമം, രാത്രി 8.30ന് ഭരതനാട്യം, പ്രതിഷ്ഠാദിനമായ മാര്‍ച്ച് 3ന് രാവിലെ 10.55ന് പഞ്ചലോഹവിഗ്രഹപ്രതിഷ്ഠ, വൈകിട്ട് 6ന് സ്വീകരണ ഘോഷയാത്ര, വൈകിട്ട് 7ന് ക്ഷേത്രസമര്‍പ്പണം എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പളളി നടേശന്‍ നിര്‍വ്വഹിക്കും. എസ്എന്‍ഡിപിയോഗം പ്രസിഡന്റ് ഡോ.എം.എന്‍.സോമന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ അനുഗ്രഹപ്രഭാഷണം നടത്തും. രാത്രി 9ന് നാടന്‍പാട്ടുകളുടെ ദൃശ്യാവിഷ്‌കാരം എന്നിവയാണ് പ്രധാന പരിപാടികള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.