ചിറക്കടവില്‍ ശ്രീനാരായണഗുരുദേവ വിഗ്രഹ പ്രതിഷ്ഠയുടെ ഒന്നാം വാര്‍ഷികം

Sunday 23 February 2014 9:35 pm IST

കാഞ്ഞിരപ്പള്ളി: എസ്. എന്‍. ഡി. പി. യോഗം 54 ാം നമ്പര്‍ ചിറക്കടവ് ശാഖയുടെ ഗുരുദേവക്ഷേത്രത്തിലെ പഞ്ചലോഹവിഗ്രഹ പ്രതിഷ്ഠയുടെ ഒന്നാമത്് വാര്‍ഷിക മഹോത്സവം നാളെ മുതല്‍ 27 വരെ നടക്കും. ക്ഷേത്രാചാര്യന്‍ ശ്രീമദ് നാരായണ ഭക്താനന്ദ സ്വാമി തന്ത്രി വിളക്കുമാടം സുനില്‍ ശാന്തി എന്നിവര്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. നാളെ വൈകിട്ട് 5.45 ന് കൊടിയേറ്റ്. ഏഴ് മുതല്‍ നടക്കുന്ന പൊതുസമ്മേളനം ഹൈറേഞ്ച് എസ്. എന്‍. ഡി. പി. യൂണിയന്‍ സെക്രട്ടറി ഒ. ജി. സാബു ഉദ്ഘാടനം ചെയ്യും. യൂണിയന്‍ പ്രസിഡന്‍്‌റ്് ബാബു ഇടയാടിക്കുഴി അധ്യക്ഷത വഹിക്കും. സ്വാമി നാരായണ ഭക്താനന്ദ അനുഗ്രഹപ്രഭാഷണം നടത്തും. കെ. പി. എം. എസ്. സംസ്ഥാന ട്രഷറര്‍ തുറവൂര്‍ സുരേഷ് മുഖ്യപ്രഭാഷണം നടത്തും. ലാലിറ്റ് എസ്. തകിടിയേല്‍, കെ. എസ്. ബാബു പെരുവന്താനം, ഡോ. പി. അനിയന്‍, അനീഷ് മട്ടമ്മയില്‍, ശാഖാ സെക്രട്ടറി സാബു കമ്മോടത്ത്, വൈസ്് പ്രസിഡന്‍്‌റ്് കെ. ജി. സുരേന്ദ്രബാബു തുടങ്ങിയവര്‍ പ്രസംഗിക്കും. 27 ന് രാവിലെ 8.30 ന് പഞ്ചവിംശതി കലശപൂജ, 12.30 ന് ഗുരുപ്രസാദം, വൈകിട്ട് 5.15 ന് താലപ്പൊലി പുറപ്പാട് (മണ്ണനാനി എസ്. എന്‍. ഡി. പി. ശാഖ ഗുരുദേവ ക്ഷേത്രത്തില്‍ നിന്നും), 7.30 ന് പുഷ്്പാഭിഷേകം തുടര്‍ന്ന് കൊടിയിറക്ക്. എട്ടിന് ഭജന്‍സ്, 9.30 ന് ആധ്യാത്മിക പ്രഭാഷണം-എം. എന്‍. ഗംഗാധരന്‍. രാത്രി 12 ന് മഹാശിവരാത്രി പൂജ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.