കാടമുറി ശ്രീനരസിംഹസ്വാമി ക്ഷേത്രത്തില്‍ 27ന് കൊടിയേറ്റ്

Sunday 23 February 2014 9:37 pm IST

കോട്ടയം: കാടമുറി ശ്രീനരസിംഹസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവം 27ന് കൊടിയേറി മാര്‍ച്ച് 8ന് ആറാട്ടോടെ സമാപിക്കം. 27ന് രാത്രി 8ന് ക്ഷേത്രം തന്ത്രി ഇരിങ്ങാലക്കുട തരണനല്ലൂര്‍ പടിഞ്ഞാറേ മന പത്മനാഭന്‍ നമ്പൂതിരി, മേല്‍ശാന്തി ശശികുമാര്‍ നമ്പൂതിരി എന്നിവരുടെ എന്നിവരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ കൊടിയേറ്റ് നടക്കും. തുടര്‍ന്ന് ലക്ഷ്മി പ്രിയ കലാപരിപാടികളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. 8.30ന് ഭക്തിഗാനാമൃതം. 28ന് രാവിലെ 10ന് ഉത്സവബലി, 1ന് ഉത്സവബലി ദര്‍ശനം, 12.30ന് പ്രസാദമൂട്ട്, വൈകിട്ട് 7ന് സംഗീതസദസ്സ്, മാര്‍ച്ച് 1ന് 12.30ന് പ്രസാദമൂട്ട്, വൈകിട്ട് 6.30ന് ദീപാരാധന, 7ന് നൃത്താഞ്ജലി, മാര്‍ച്ച് 2ന് രാവിലെ 10ന് ഉത്സവബലി, 1ന് ഉത്സബലി ദര്‍ശനം, വൈകിട്ട് 7ന് ഭരതനാട്യം, , 7.30ന് മതപ്രഭാഷണം, തുടര്‍ന്ന് ജമ്പോ ഫയര്‍ ഡാന്‍സ്. മാര്‍ച്ച് 3ന് രാവിലെ നാരായണീയ പാരായമം, വൈകിട്ട് 7ന് ഓട്ടന്‍തുള്ളല്‍, 4ന് വൈകിട്ട് 7.30ന് ചാക്യാര്‍കൂത്ത്, ഭജനാമതൃതം, 5ന് വൈകിട്ട് 7ന് സംഗീതസദസ്സ്, 9.30ന് നാടന്‍പാട്ടുകളുടെ നാദതാള ദൃശ്യസംഗമം. 6ന് രാവിലെ 10ന് ഉത്സവബലി 12ന് ഉത്സബലിദര്‍ശനം, തുടര്‍ന്ന് മേജര്‍സെറ്റ് കഥകളി, പള്ളിവേട്ട ദിനമായ മാര്‍ച്ച് 7ന് രാവിലെ 7മുതല്‍ കാഴ്ചശ്രീബലി, ഉച്ചയ്ക്ക് 12ന് പ്രസാദമൂട്ട്, വൈകിട്ട് 6.45ന് സേവ, വൈകിട്ട് 9ന് നാടകം, രാത്രി 11.30ന് പള്ളിവേട്ട എഴുെന്നള്ളിപ്പ്, പള്ളിനായാട്ട്, പള്ളിവേട്ടവിളക്ക്, പള്ളിക്കുറുപ്പ്, മാര്‍ച്ച് 8ന് ഉച്ചയ്ക്ക് 12ന് ആറാട്ട്‌സദ്യ, 3.30ന് ആറാട്ട് പുറപ്പാട്, 6.30ന് ആറാട്ടുകടവില്‍ ദീപാരധാന, 7ന് തിരിച്ചെഴുന്നെള്ളിപ്പ്, 7.30ന് തൃക്കോം സ്‌കൂള്‍ എസ്എന്‍ഡിപി ജംഗ്ഷന്‍, പാണുകുന്ന്, അല്‍ത്തറ ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ സ്വീകരണം, വൈകിട്ട് 6.30ന് ആല്‍ത്തറ ജംഗ്ഷനില്‍ ഭക്തിഘോഷലഹരി, രാത്രി 11.30ന് കരിമരുന്നു കലാപ്രകടനം, 12ന് കൊടിയിറക്ക് എന്നിവയാണ് പ്രധാന പരിപാടികള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.