ക്ഷേത്രഭൂമിയിലെ നിര്‍മ്മാണതടസ്സം റവന്യൂമന്ത്രി ഇടപെട്ട്‌ നീക്കി

Tuesday 6 September 2011 11:17 pm IST

ചങ്ങനാശേരി: തൃക്കൊടിത്താനം മഹാക്ഷേത്രഭൂമിയിലെ നിര്‍മ്മാണതടസ്സം തിരുവഞ്ചൂറ്‍ ഇടപെട്ട്‌ നീക്കി. ചില സ്വകാര്യ വ്യക്തികള്‍ കഴിഞ്ഞദിവസം ക്ഷേത്രത്തില്‍ നടന്നുവരുന്ന നിര്‍മ്മാണ ജോലികള്‍ തടസ്സപ്പെടുത്തുന്നതിനായി വ്യാജമായ രേഖകള്‍ കെട്ടിച്ചമച്ച്‌ ആര്‍ഡിഒ യെ സമീപിച്ച്‌ ൧൪ ദിവസത്തേക്ക്‌ നിര്‍മ്മാണങ്ങള്‍ നിര്‍ത്തുന്നതിനുള്ള അനുമതി വാങ്ങിയിരുന്നു. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തടയുവാന്‍ ശ്രമമാരംഭിച്ചപ്പോള്‍ ദേവസ്വം അധികാരികളും ക്ഷേത്രോപദേശകസമിതിയും ചേര്‍ന്ന്‌ റവന്യൂമന്ത്രിയുമായി ബന്ധപ്പെട്ടു. എന്നാല്‍ മന്ത്രി തിരുവഞ്ചൂറ്‍ രാധാകൃഷ്ണന്‍ നേരിട്ടിടപെട്ട്‌ ക്ഷേത്രഭൂമിയിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കുള്ള തടസങ്ങള്‍ നീക്കുകയായിരുന്നുവെന്ന്‌ ക്ഷേത്രോപദേശകസമിതി പ്രസിഡണ്റ്റ്‌ ബി.രാധാകൃഷ്ണമേനോന്‍ പറഞ്ഞു. പ്രസിദ്ധമായ തൃക്കൊടിത്താനം മഹാക്ഷേത്രത്തിണ്റ്റെ വസ്തുക്കള്‍ അനധികൃതമായി കയ്യേറിയതിനെത്തുടര്‍ന്ന്‌ ദേവസ്വം ബാര്‍ഡും ക്ഷേത്രോപദേശകസമിതിയും ചേര്‍ന്ന്‌ നിയമനടപടികള്‍ക്കായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ദേവസ്വം വക സ്ഥലത്തിണ്റ്റെ ശരിയായ പകര്‍പ്പുകള്‍ ഹൈക്കോടതിയില്‍ ദേവസ്വം ബോര്‍ഡ്‌ ഹാജരാക്കിയതിണ്റ്റെ പശ്ചാത്തലത്തില്‍ സ്വത്തുക്കള്‍ ക്ഷേത്രത്തിനു നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നതാണ്‌. കോടതിയുടെ ഉത്തരവിന്‍ പ്രകാരം ദേവസ്വം ബോര്‍ഡു തഹസീല്‍ദാര്‍ ക്ഷേത്രത്തില്‍ വന്ന്‌ ഭൂമി അളന്നു തിട്ടപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനുശേഷം ദേവസ്വം ബോര്‍ഡിണ്റ്റെ ചെലവില്‍ ഭൂമിയില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തിവരികയായിരുന്നു. ഇതിനിടെയാണ്‌ സ്വകാര്യവ്യക്തികള്‍ പക്ഷേ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തിക്കൊണ്ടുള്ള അനുമതി നേടിയത്‌. എന്നാല്‍ ആര്‍ഡിഒയുടെ ഓര്‍ഡര്‍ ദേവസ്വം അധികാരികള്‍ക്കോ ക്ഷേത്രോപദേശകസമിതിക്കോ ലഭിക്കാതെ തൃക്കൊടിത്താനം പോലീസ്‌ സ്റ്റേഷനിലാണ്‌ ഓര്‍ഡര്‍ ലഭിച്ചത്‌. ക്ഷേത്രഭൂമിയിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തുന്ന ചില സ്വകാര്യവ്യക്തികളുടെ പിന്നില്‍ രാഷ്ട്രീയ പാര്‍ട്ടിയിലെ ചില പ്രാദേശിക നേതാക്കള്‍ ഉള്ളതായി നാട്ടുകാര്‍ ആരോപിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.