ജയില്‍ ചാടിയ പ്രതിക്കായി വ്യാപക അന്വേഷണം

Tuesday 6 September 2011 11:19 pm IST

പൊന്‍കുന്നം: സബ്ജയിലില്‍ നിന്നും ചാടിയ റിമാന്‍ഡ്‌ പ്രതിക്ക്‌ വേണ്ടി അന്വേഷണം സംസ്ഥാന വ്യാപകമാക്കി. കറുകച്ചാല്‍ നെത്തല്ലൂരില്‍ മോഷണശ്രമത്തിനിടെ വീട്ടമ്മയേയും മകളേയും വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ പൊന്‍കുന്നം സബ്‌ ജയിലില്‍ റിമാണ്റ്റില്‍ കഴിഞ്ഞിരുന്ന കന്യാകുമാരി സ്വദേശി രാജേഷി (24)നു വേണ്ടിയുള്ള തെരച്ചിലാണ്‌ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എസ്‌.സുരേഷ്കുമാറിണ്റ്റെ നേതൃത്വത്തില്‍ വ്യാപിപ്പിച്ചത്‌. കഴിഞ്ഞ ൩൧ന്‌ കുളിക്കുന്നതിനായി സെല്ലില്‍ നിന്നും പുറത്തിറങ്ങിയ സമയത്താണ്‌ രാജേഷ്‌ മതില്‍ ചാടി രക്ഷപ്പെട്ടത്‌. വസ്ത്രവും പണവുമില്ലാതെ ജയില്‍ ചാടിയ രാജേഷ്‌ ദിവസങ്ങളോളം ജയില്‍ പരിസരത്തുതന്നെ ചുറ്റിത്തിരിഞ്ഞിരുന്നു. തൊട്ടടുത്ത വീട്ടില്‍ കയറി ഒളിച്ചിരുന്ന ഇയാള്‍ ഗൃഹനാഥനെയും മകനെയും ആക്രമിക്കുകയും ൪൬൦൦രൂപ അപഹരിക്കുകയും ചെയ്തിരുന്നു. പണം കൈവശമുള്ളതിനാല്‍ ഇയാള്‍ ഇവിടെ നിന്നും സ്ഥലം വിട്ടിരിക്കാമെന്നാണ്‌ നിഗമനം. മേസ്തിരിപ്പണിക്കാരനായാണ്‌ രാജേഷ്‌ കറുകച്ചാലില്‍ എത്തുന്നത്‌. അതിനാല്‍ ചങ്ങനാശേരി, മല്ലപ്പള്ളി, പുതുപ്പള്ളി, റാന്നി, കോഴഞ്ചേരി മേഖലകളിലും പോലീസ്‌ തെരച്ചില്‍ നടത്തുന്നുണ്ട്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.