കൂത്തുപറമ്പ്: ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ പ്രചാര്‍ പ്രമുഖും ജന്മഭൂമി ദിനപത്രം അസി. മാര്‍ക്കറ്റിംഗ് മാനേജരുമായ കെ.ബി. പ്രജിലിന്റെ വീടിന് നേരെ ബോംബേറ്. അര്‍ധരാത്രി കഴിഞ്ഞ് പന്ത്രണ്ടരയോടെയാണ് സംഭവം. ബോംബേറില്‍ വീടിന്റെ വാതിലും ജനല്‍ചില്ലുകളും ഫര്‍ണിച്ചറും ഗോവണിപ്പടികളും തകര്‍ന്നിട്ടുണ്ട്.
പ്രജിലിന്റെ ആയിത്തറ മമ്പറം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പരിസരത്തെ പ്രസിനിവാസിനു നേരെയാണ് ബോംബേറുണ്ടായത്. അര്‍ധരാത്രി കഴിഞ്ഞ് പന്ത്രണ്ടരയോടെയാണ് സംഭവം. ആക്രമണം നടക്കുമ്പോള്‍ വീട്ടില്‍ പ്രജിലും ഭാര്യയും സഹോദരങ്ങളുമുണ്ടായിരുന്നു. ഉഗ്രശബ്ദം കേട്ട് ഉറക്കമുണര്‍ന്ന് നോക്കുമ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടിരുന്നു.
എട്ടംഗ സംഘമാണ് അക്രമത്തിനു പിന്നിലെന്നു കരുതുന്നു. ഇവര്‍ സിപിഎം പ്രവര്‍ത്തകരാണെന്നാണ് സൂചന. സംഭവമറിഞ്ഞ് തലശേരി എ. എസ്.പി ടി. നാരായണന്, സി. ഐ കെ.വി. ബാബു, എസ്. ഐ. കെ. സുധാകരന് എന്നിവര്‍ സ്ഥലത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: