സൂപ്പര്‍ ലക്ഷ്വറി തീയേറ്റര്‍ അനുഭവമൊരുക്കി ആനന്ദ്‌ 8ന്‌ തുറക്കും

Tuesday 6 September 2011 11:22 pm IST

കോട്ടയം: സിനിമാ പ്രേമികള്‍ക്ക്‌ സൂപ്പര്‍ ലക്ഷ്വറി തീയേറ്റര്‍ അനുഭവമൊരുക്കിക്കൊണ്ട്‌ നവീകരണം പൂര്‍ത്തിയാക്കിയ ആനന്ദ തീയേറ്റര്‍ 8ന്‌ തുറക്കും. രണ്ടരക്കോടി രൂപ മുടക്കിയാണ്‌ തീയേറ്റര്‍ നവീകരിച്ചിരിക്കുന്നത്‌. ഏറ്റവും നൂതനമായ സാങ്കേതികവിദ്യയുടെ സഹായത്തോടെ ജെര്‍മ്മനിയില്‍ നിന്നുള്ള ലെന്‍സ്‌, അമേരിക്കയില്‍ നിന്നുള്ള സ്പീക്കര്‍, ആംപ്ളിഫയറുകള്‍, ഇംഗ്ളണ്ടില്‍ നിന്നുള്ള സ്ക്രീന്‍ എന്നിവ ആനന്ദ തീയേറ്ററിനെ കേരളത്തിലെ ആദ്യത്തെ ആഗോള നിലവാരമുള്ള സൂപ്പര്‍ ലക്ഷ്വറി തീയേറ്ററായി ഉയര്‍ത്തുന്നു. കൂടാതെ പ്ളാറ്റിനം ക്ളാസിലുള്ള റോക്കര്‍ സീറ്റുകള്‍ ഈ രംഗത്തെ അതികായരായ ന്യൂദല്‍ഹി ആസ്ഥാനമാക്കിയ നിര്‍മ്മാതാക്കളില്‍ നിന്നുമാണ്‌. ഓണ്‍ലൈന്‍ ബുക്കിംഗ്‌ സൌകര്യം, ഏറ്റവും സൌകര്യപ്രദമായ ടിക്കറ്റ്‌ കൌണ്ടറുകള്‍, അള്‍ട്രാ മോഡണ്‍ റെസ്റ്റ്‌ റൂമുകള്‍ എന്നിവ പ്രേക്ഷകര്‍ക്ക്‌ ഒരു അന്താരാഷ്ട്ര നിലവാരമുള്ള മള്‍ട്ടിപ്ളക്സ്‌ അന്തരീക്ഷമാണ്‌ സൃഷ്ടിക്കുന്നത്‌. വിദേശനിര്‍മ്മിതമായ പോപ്‌ കോണ്‍ യൂണിറ്റുകളും കോഫി മെഷീനുകളും ആനന്ദിലെ കോഫി ഷോപ്പിനെ ആഗോളനിലവാരത്തിലേക്കുയര്‍ത്തുന്നു. ഇന്നലെ നടന്ന പ്രിവ്യൂവില്‍ പഴശ്ശിരാജയിലെലും എന്തിരനിലെയും രംഗങ്ങള്‍ പ്രേക്ഷകര്‍ക്ക്‌ ദൃശ്യകലയുടെ നവ്യാനുഭവമാണ്‌ ഒരുക്കിയത്‌. തീയേറ്റര്‍ ശൃംഖലയായ സെന്‍ട്രല്‍ സിനിമാസിലെ പാര്‍ട്ണര്‍മാരായ മാത്യുജോര്‍ജ്ജ്‌, അലക്സ്‌ ജോര്‍ജ്ജ്‌, ജി ജോര്‍ജ്ജ്‌ എന്നിവര്‍ നവീകരണത്തേപ്പറ്റി വിശദീകരിച്ചു. ബാല്‍ക്കണിക്ക്‌ 120 രൂപയും ഫസ്റ്റ്ക്ളാസിന്‌ 70 രൂപയുമാണ്‌ പുതുക്കിയ ടിക്കറ്റ്‌ ചാര്‍ജ്ജ്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.