ലീഗല്‍ മെട്രോളജി റെയ്ഡ്‌: 107500 രൂപ പിഴ ഈടാക്കി

Tuesday 6 September 2011 11:26 pm IST

കോട്ടയം: ലീഗല്‍ മെട്രോളജി വകുപ്പ്‌ ആഗസ്റ്റില്‍ ജില്ലയിലെ പ്രമുഖവ്യാപാരസ്ഥാപനങ്ങള്‍, പൊതുമാര്‍ക്കറ്റുകള്‍, റേഷന്‍ ഹോള്‍സെയില്‍/റീട്ടെയില്‍ കടകള്‍, ബാറുകള്‍, ബാര്‍ ഹോട്ടലുകള്‍, പെട്രോള്‍ പമ്പുകള്‍, ചെരുപ്പുകടകള്‍, സ്റ്റേഷനറി കടകള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനകളില്‍ 53 കേസുകള്‍ കണ്ടെത്തി 107500 രൂപ പിഴ ഈടാക്കി. സാധനങ്ങളില്‍ അളവില്‍ കുറവ്‌ വരുത്തിയതിനും പരമാവധി വില്‍പ്പനവിലയില്‍ കൂടുതല്‍ വില വാങ്ങിയതിനും വില തിരുത്തിയതിനും യഥാസമയം മുദ്ര ചെയ്യാത്ത അളവുതൂക്ക ഉപകരണങ്ങള്‍ ഉപയോഗിച്ച്‌ വ്യാപാരം നടത്തിയതിനും പാക്കേജ്‌ കമോഡിറ്റീസ്‌ ചട്ടങ്ങള്‍ പ്രകാരമുളള പ്രഖ്യാപനങ്ങള്‍ ഇല്ലാതെ പാക്കറ്റുകള്‍ വില്‍പ്പനയ്ക്ക്‌ പ്രദര്‍ശിപ്പിച്ചതിനുമാണ്‌ പിഴ ഈടാക്കിയത്‌. അസിസ്റ്റണ്റ്റ്‌ കണ്‍ട്രോളര്‍മാരായ ബേബി മാത്യു, ആര്‍. റീന ഗോപാല്‍, സീനിയര്‍ ഇന്‍സ്പെക്ടര്‍ ബി. ശിവന്‍കുട്ടി, ഇന്‍സ്പെക്ടര്‍മാരായ എം. സഫില, കെ.കെ. ഉദയന്‍, ഇ.പി. അനില്‍കുമാര്‍, എം.എസ്‌. സന്തോഷ്‌, ഷിണ്റ്റോ ഏബ്രഹാം, ജോണ്‍ എം. ജോണ്‍ എന്നിവര്‍ പരിശോധനയ്ക്ക്‌ നേതൃത്വം നല്‍കി. ഓണക്കാല മിന്നല്‍ പരിശോധന കാര്യക്ഷമമായി നടത്തിക്കൊണ്ടിരിക്കുന്നതായി ലീഗല്‍ മെട്രോളജി അധികൃതര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.