ശിവരാത്രി മഹോത്സവത്തിന് ക്ഷേത്രങ്ങളൊരുങ്ങി

Monday 24 February 2014 9:35 pm IST

ചങ്ങനാശ്ശേരി: ശിവരാത്രി മഹോത്സവങ്ങള്‍ക്കായി ക്ഷേത്രങ്ങളൊരുങ്ങി. 27 നാണ് ക്ഷേത്രങ്ങളില്‍ ആഘോഷങ്ങള്‍ നടക്കുന്നത്. പെരുന്ന തിരുമല ഉമാമഹേശ്വരക്ഷേത്രത്തില്‍ 27 ന് രാവിലെ 8 ന് ഹിഡുംബന്‍പൂജ, 9 മുതല്‍ കാവടിയാട്ടം, ഉച്ചയ്ക്ക് 1 ന് കാവടിയഭിഷേകം, 3 മുതല്‍ ഭക്തജനങ്ങളുടെ ഭവനങ്ങളില്‍ നിന്നും കുംഭകുടംവരവ്, വൈകിട്ട് 6 മുതല്‍ ഭക്തപ്രയത്ത് ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍ നിന്നും കുംഭകുടം, കരകം വരവ്, 7 ന് വിശേഷാല്‍ ദീപാരാധന, വെടിക്കെട്ട്, തുടര്‍ന്ന് സംഗീസദസ്സ്, 7.30 ന് ഊര്‍കുംഭകുടവരവ്, 9 മുതല്‍ നാടോടിനൃത്തം, 9.10 നൃത്തനൃത്യങ്ങള്‍, 10.30 ന് ഭരതനാട്യം, 12 മുതല്‍ മഹാശിവരാത്രിപൂജ, 12.15 മുതല്‍ മണ്ണും, മനുഷ്യനും, ഏകാഭിനദൃശ്യവിസ്മയം, മാസ്റ്റര്‍ സഞ്ജയ് ലാല്‍കുളങ്ങര അവതരിപ്പിക്കുന്നു. 12.30 മുതല്‍ ശക്തികരകം, വെളുപ്പിന് നാലിന് പടുക്കപൂജ, 4.30 മുതല്‍ ആഴിപൂജ, 5 മുതല്‍ മഞ്ഞള്‍നീരാട്ട്, 7 മുതല്‍ ഊരുചുറ്റ്, പെരുന്ന കീഴ്കുളങ്ങര മഹാദേവക്ഷേത്രത്തില്‍ രാവിലെ 6 ന് അഷ്ടദ്രവ്യമഹാഗണപതിഹോമം, 7.15 മുതല്‍ ശിവപുരാണപാരായണം, 8 മുതല്‍ കലശപൂജ, തുടര്‍ന്ന് കലശാഭിഷേകം, വൈകിട്ട് 5.30 മുതല്‍ കലശപൂജ, കലശാഭിഷേകം, വൈകിട്ട് 5.30 ന് നടതുറക്കല്‍, 6.30 ന് വിശേഷാല്‍ദീപാരാധന, വെടിക്കെട്ട്, 7.30 മുതല്‍ നൃത്തനൃത്യങ്ങള്‍, 8.30 മുതല്‍ നൃത്തസന്ധ്യ, 10.30 ന് തിരുവാതിരകളി, രാത്രി 12 ന് മഹാദേവന് അഭിഷേകം. കോട്ടമുറി നന്ദനാര്‍ ശിവകോവിലില്‍ വൈകിട്ട് 7.30 ന് ഭജന, പ്രഭാഷണം, ശിവരാത്രി മഹാത്മ്യം, നാമജപം, ഭജന, 8.30 ന് നാമജപം, രാത്രി 11 മുതല്‍ ശിവരാത്രിപൂജ, ശിവരാത്രിവിളക്ക്, വാഴപ്പള്ളി മഹാദേവക്ഷേത്രത്തില്‍ രാവിലെ 6 മുതല്‍ കലശപൂജ, 7.30 മുതല്‍ ലക്ഷാര്‍ച്ചന, 12 മുതല്‍ കലശാഭിഷേകം, ഉച്ചപൂജ, 1 ന് ഒറ്റഉഷ നിവേദ്യവിതരണം, വൈകിട്ട് 5.30 മുതല്‍ തായമ്പക, 7 ന് ദീപാരാധന, വെടിക്കെട്ട്, 8.30 മുതല്‍ ആധ്യാത്മിക പ്രഭാഷണം, രാത്രി 11 മുതല്‍ യാമപൂജ, ഋഷഭവാഹനം എഴുന്നള്ളിപ്പ്, ശ്രീഭൂതബലി, വിളക്ക്. കിടങ്ങൂര്‍: കിടങ്ങൂര്‍ ഉത്തമേശ്വരം ശിവക്ഷേ്രത്തിലെ ശിവരാത്രി മഹോത്സവം 27ന് നടക്കും. രാവിലെ 7ന് ശിവപുരാപാരായണം, 8.30ന് ധാര, അഭിഷേകം, രാവിലെ 11ന് മതസമ്മേളനം എന്നിവ നടക്കും. മതസമ്മേളനത്തില്‍ കിടങ്ങൂര്‍ ദേവസ്വം മാനേജര്‍ വി.ജെ.രാധാകൃഷ്ണന്‍ നമ്പൂതിരി അദ്ധ്യക്ഷത വഹിക്കും. ഡോ.ടി.ജി.ശ്രീജിത്ത് (ശാസ്താംകോട്ട ദേവസ്വം കോളേജ്) മുഖപ്രഭാഷണം നടത്തും. പി.ആര്‍.ശ്രീകുമാര്‍ സ്വാഗതവും ശ്രീജിത്ത് നമ്പൂതിരി നന്ദിയും പറയും. ഉച്ചയ്ക്ക് 12ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 6.30ന് ദീപാരാധന, 6.45ന് നാമതീര്‍ത്ഥലയം, 8.45ന് തിരുവാതിരകളി, 9.45ന് നൃത്തനൃത്യങ്ങള്‍, 12ന് ശിവരാത്രിപൂജ എന്നിവ നടക്കും. കോട്ടയം: തിരുനക്കര മഹാദേവക്ഷേത്രത്തിലെ ശിവരാത്രിമഹോത്സവം 27ന് നടക്കും. ക്ഷേത്രചടങ്ങുകള്‍ക്ക് തന്ത്രി താഴമണ്‍ കണ്ഠര് മഹേശ്വരര് മുഖ്യകാര്‍മ്മികത്വം വഹിക്കും. രാവിലെ 4ന് നിര്‍മാല്യദര്‍ശനം, 4.30ന് ശയനപ്രദക്ഷിണം, രാവിലെ 6 മുതല്‍ വൈകട്ട് 6 വരെ അഖണ്ഡനാമജപം, രാവിലെ 8.30ന് ശിവപുരാണപാരായണയജ്ഞാരംഭം, 9ന് വില്വദളാര്‍ച്ചന, 9.30ന് ധാര, 11ന്മഹാദേവന് 25കലശം, വടക്കുംനാഥന് കളഭാഭിഷേകം, മഹാദേവന് കളഭാഭിഷേകം, ചതുശ്ശതം, ഉച്ചയ്ക്ക് 12ന് ശിരാത്രി പ്രാതല്‍, വൈകിട്ട് 5ന് ശിവപുരാണ പാരായണയജ്ഞംസമാപനം, 6ന് നാമജപ പ്രദക്ഷിണം, 6.30ന് ദീപാരാധന, ദീപക്കാഴ്ച, 7ന് ഭജന, 8ന് വേദപാരയാണം, 9.30ന്ഘൃതധാര, രാത്രി 12.30ന് ശിവരാതിവിളക്ക്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.