പാലാ: ആറന്മുള വിമാനത്താവളപദ്ധതിക്കെതിരെ ആറന്മുളയില് നടന്നുവരുന്ന സത്യഗ്രഹസമരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരള ക്ഷേത്രസംരക്ഷണ സമിതി മീനച്ചില്‍ താലൂക്ക് സമിതിയുടെ ആഭിമുഖ്യത്തില്‍ പൈതൃക ഗ്രാമരക്ഷായാത്ര നടത്തി. ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിനു സമീപത്തുനിന്നും ആരംഭിച്ച യാത്ര സമിതി മീനച്ചില്‍ താലൂക്ക് പ്രസിഡന്റ് കെ.ആര്.മനോഹരന് ഫ്ളാഗ് ഓഫ് ചെയ്തു. മീനച്ചില്‍ താലൂക്ക് സെക്രട്ടറി പി.കെ.അനീഷ്, വൈസ് പ്രസിഡന്റുമാരായ മോഹനന് കൊട്ടാരം, എം.കെലക്ഷ്മണന്‍ നായര്‍, സത്സംഗപ്രമുഖ് തങ്കമണി കേശവന്, മാതൃസമിതി താലൂക്ക് സെക്രട്ടറി ബിന്ദു മോഹനന് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: