പന്നഗം പാലം അപകടാവസ്ഥയില്‍

Monday 24 February 2014 9:45 pm IST

മറ്റക്കര: മറ്റക്കരയുടെ ഹൃദയഭാഗത്തുകൂടി ഒഴുകുന്നതും, പരിസ്ഥിതിയെ സംരക്ഷിച്ച് നിലനിര്‍ത്തുന്നതുമായ പന്നഗം തോടിന്റെ 'പടിഞ്ഞാറെക്കടവ് പാലം' അപകടാവസ്ഥയിലായിട്ട് നാളുകളേറെയായി. പാമ്പാടിയില്‍നിന്ന് ചേര്‍പ്പുങ്കല്‍ കിടങ്ങൂര്‍ പാലാ ഭാഗങ്ങളിലേക്ക് നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന ഈ പാലത്തിന്റെ ഇരുവശവുമുള്ള സംരക്ഷണഭിത്തികള്‍ മണല്‍വാരല്‍ മൂലവും ചപ്പ് ചവറുകള്‍ അടിഞ്ഞുകൂടിയും ഇടിഞ്ഞ് തൂണുകള്‍ക്ക് ബലക്ഷയം സംഭവിച്ച് അപകടം സംഭവിക്കാവുന്ന നിലയിലാണ്. ഈ പാലത്തിന്റെ ശോചനീയവസ്ഥ പരിഹരിക്കണമെന്ന് ബിജെപി അകലക്കുന്നം പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ മറ്റക്കരയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കെ.റ്റി. ശ്യാംകുമാര്‍, പ്രസന്നന്‍, വി.എം. രവീന്ദ്രന്‍,ഗോപി കരിനാട്ട്, ശിവദാസ് ഇടമുള എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.