ചങ്ങനാശ്ശേരി: സമുദായാചാര്യന്‍ മന്നത്തുപത്മനാഭന്റെ 44-ാമത് ചരമവാര്‍ഷികം ഇന്ന് ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ സംസ്ഥാനമൊട്ടാകെ ആചരിക്കും. രാവിലെ മുതല്‍ സമാധിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും ഉപവാസവും സമൂഹപ്രാര്‍ത്ഥനയും നടക്കും.
ചങ്ങനാശ്ശേരി, കുട്ടനാട് താലൂക്കുകളിലെ കരയോഗങ്ങളില്‍ നിന്നും സമുദായ സ്നേഹികള്‍ കാല്‍നടയായിട്ടാണ് മന്നം സമാധിമണ്ഡപത്തിലേക്ക് എത്തിച്ചേരുന്നത്.
നായര്‍ സര്‍വ്വസ് സൊസൈറ്റിക്ക് രൂപം നല്‍കിയവേളയില്‍ സമുദായാചാര്യനും സഹപ്രവര്‍ത്തകരും ചേര്‍ന്നെടുത്ത പ്രതിജ്ഞ ആചാര്യ സ്മരണയോടെ 11.45 ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ ചൊല്ലിക്കൊടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: