രക്തചന്ദനം കടത്താന്‍ ശ്രമം : വിമാനം തിരിച്ചിറക്കി

Tuesday 25 February 2014 12:08 pm IST

തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്നു കൊളംബോയിലേക്കു പോയ വിമാനം തിരിച്ചറക്കി. വിമാനത്തില്‍ ശ്രീലങ്കയിലേക്ക് രക്തചന്ദനം കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് വിമാനം തിരിച്ചിറക്കിയത്. വിമാനം പുറപ്പെട്ട് പതിനഞ്ചു മിനിറ്റുകള്‍ക്കു ശേഷമാണ് കസ്റ്റംസ് ഇടപെട്ട് വിമാനം തിരിച്ചിറക്കിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രക്ത ചന്ദനവുമായി മൂന്നു പേരെ അറസ്റ്റ് ചെയ്തു. ചന്ദനം പിടിച്ചെടുത്ത ശേഷം വിമാനം കൊളംബോയിലേക്ക് പുറപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.