വാഷിങ്ടണ്‍: പോളിയോക്ക് സമാനമായ രോഗം കാലിഫോര്‍ണിയയില്‍ കണ്ടെത്തി. പോളിയോ നിര്‍മാര്‍ജനത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ ലോകമെങ്ങും നടക്കുമ്പോള്‍ അപൂര്‍വ രോഗം ആരോഗ്യരംഗത്തെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
കാലിഫോര്‍ണിയയില്‍ 20ഓളം പേര്‍ക്ക് ഇതിനോടകം രോഗം ബാധിച്ചിരിക്കുന്നതായാണ് കണ്ടെത്തല്‍. കുട്ടികളിലാണ് ഈ രോഗം കണ്ടെത്തിയിരിക്കുന്നത്.
അഞ്ച് രോഗികളില്‍ നടത്തിയ പരിശോധനയില്‍ പോളിയോക്ക് സമാനമായ എന്റോ വൈറസ് 68ന്റെ സാന്നിദ്ധ്യം കണ്ടെത്തി. ഈ വൈറസാകാം രോഗത്തിന് കാരണമെന്നാണ് കരുതുന്നത്. ഇവര്‍ക്ക് പോളിയോ കുത്തിവയ്പ്പ് നല്കി.
കൈകാലുകള്‍ക്ക് അനുഭവപ്പെടുന്ന ചലനശേഷിക്കുറവ്, ശക്തി ക്ഷയം എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങളായി പറയുന്നത്. ചിലരില്‍ മാത്രമായി ഒതുങ്ങി നില്ക്കുന്ന രോഗം പകരുന്നതല്ലെന്നും പോളിയോ രോഗത്തിന് ഉള്ളതുപോലെ ഗുരുതര രോഗലക്ഷണങ്ങള്‍ ഇല്ലാത്തതിനാല്‍ രോഗബാധ തിരിച്ചറിയപ്പെടാതെ പോകാമെന്നും കരുതുന്നുണ്ട്.
ഇത്തരമൊരു രോഗത്തിന്റെ വരവ് വളരെ അപൂര്‍വമാണെന്ന് സ്റ്റാന്‍ഫഡ് സര്‍വകലാശാലയിലെ ന്യൂറോളജി വിഭാഗം വിദഗ്ധര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: