കോട്ടയം: മഹാത്മാ അയ്യന്‍കാളിയുടെ ജന്മദിനവും ചരമദിനവും പൊതുഅവധിയായി പ്രഖ്യാപിക്കണമെന്നമെന്നാവശ്യപ്പെട്ട് അഖില കേരള ചേരമര്‍ ഹിന്ദു മഹാസഭ കോട്ടയം താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തില്‍ കോട്ടയം കളക്ട്രേറ്റ് പടിക്കല്‍ നടത്തിയ ധര്‍ണ സംസ്ഥാന ജനറല്‍ സെക്രട്ടറി കല്ലറ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ഹിന്ദു ഐക്യവേദി സെക്രട്ടറി എസ്.ആര്.സത്യനാഥന്, സംസ്ഥാന വൈസ് പ്രസിഡന്റ് പി.എസ്.പ്രസാദ്, പി.ടി.ബാബു, സി.കെ.സനില്‍കുമാര്‍, പി.ജി.അശോക് കുമാര്‍, വെച്ചൂര്‍ മോഹനന്, ശശികുമാര്‍ മീനച്ചില്‍, എന്‍.കെ.അമൃതരാജ്, എ.ജെ.രാജന്, സനീഷ് കെ.ജനാര്ദ്ദനന്, ശരത് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: