ആലപ്പുഴ: റെയില്‍വേ പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ട്രെയ്നുകള്‍ വൈകി. തകഴിക്കടുത്ത് കുന്നുമ്മയിലാണ് വിള്ളല്‍ കണ്ടെത്തിയത്. രാവിലെ നാട്ടുകാരാണ് വിള്ളല്‍ റെയില്‍വേയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.
ഇതിനെ തുടര്‍ന്ന് റെയില്‍ ഗതാഗതം നിര്‍ത്തിവെച്ചു. തീരദേശ പാത വഴിയുള്ള റെയില്‍ ഗതാഗതം പൂര്‍ണ്ണമായി തടസപ്പെട്ടിരിക്കുകയാണ്.
കോഴിക്കോട്ടേക്കുള്ള തിരുവനന്തപുരം – കോഴിക്കോട് ജനശതാബ്ദി ഹരിപ്പാടും തിരുവനന്തപുരത്തേക്കുള്ള ഇന്റര്‍സിറ്റി എക്സ്പ്രസ് അമ്പലപ്പുഴയിലും പിടിച്ചിട്ടു.
റെയില്‍വേ ഉദ്യോഗസ്ഥരെത്തി പ്രശ്നം താല്കാലികമായി പരിഹരിച്ച ശേഷം ട്രെയ്നുകള്‍ യാത്ര പുനരാരംഭിച്ചു. വിള്ളല്‍ പൂര്‍ണമായി പരിഹരിക്കാന്‍ രണ്ടുമണിക്കൂറോളം സമയമെടുക്കുമെന്നാണ് അറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: