കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. രണ്ടു സംഭവങ്ങളിലായി ഒരു കിലോ സ്വര്‍ണവും 624 ഗ്രാം സ്വര്‍ണവും പിടികൂടി.
ദുബായില്‍ നിന്നെത്തിയ യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ദുബായില്‍ നിന്നെത്തിയ യാത്രക്കാരന് വിമാനത്താവളത്തിലെ താത്കാലിക ജീവനക്കാരന്റെ കൈയില്‍ കൊടുത്തു പുറത്തെത്തിച്ച ഒരു കിലോ സ്വര്‍ണവും ടൈഗര്‍ബാം കുപ്പിയിലാക്കി മറ്റൊരു യാത്രക്കാരന് കടത്താന്‍ ശ്രമിച്ച 624 ഗ്രാം സ്വര്‍ണവുമാണ് അധികൃതര്‍ പിടികൂടിയത്.
സംഭവുമായി ബന്ധപ്പെട്ട് വിമാനത്താവളത്തിലെ എയര്‍ ഇന്ത്യയുടെ കരാര്‍ കമ്പനിയിലെ ജീവനക്കാരന് ഫറോഖ് അഹമ്മദ് ഇര്‍ഷാദ്(28)നെ ചോദ്യം ചെയ്തു വരികയാണ്. ഇയാളുടെ മൊബൈല്‍ നിന്ന് സ്വര്‍ണം കൊണ്ടുവന്ന യാത്രക്കാരന്റെ ചിത്രങ്ങളും വിവരങ്ങളും ലഭിച്ചിട്ടുണ്ട്.
വിമാനം ഇറങ്ങിയ ഉടന്‍ യാത്രക്കാരന് ഒരുകിലോ സ്വര്‍ണകട്ടി ഇര്‍ഷാദിന് കൈമാറുകയായിരുന്നു. എമിറൈറ്റ്സ് എയര്വിമാനത്തിലാണ് യാത്രക്കാരന് കരിപ്പൂരില്‍ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: