കൊച്ചി: ഹൈക്കോടതി രജിസ്ട്രാര്‍ക്കെതിരേ ഡിജിപി കോടതിയില്‍ പരാതി നല്കി. ടി. പി വധക്കേസില്‍ പ്രതി ലംബു പ്രദീപന്റെ ശിക്ഷ റദ്ദാക്കണമെന്ന അപേക്ഷ ഇന്ന് ലിസ്റ്റ് ചെയ്യാത്തതിനെതിരേയാണ് ഡിജിപി പരാതി നല്‍കിയത്.
ടിപി വധക്കേസിലെ 31ാം പ്രതിയായ ലംബു പ്രദീപന് ശിക്ഷ റദ്ദു ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം ആവശ്യപ്പെട്ടിരുന്നു.
കേസ് ഇന്ന് പരിഗണിക്കുമെന്നാണ് കോടതി അറിയിച്ചത്. എന്നാല്‍ ഇന്ന് പരിഗണിച്ച ഹര്‍ജികളില്‍ ഈ അപേക്ഷ ലിസ്റ്റ് ചെയ്തിരുന്നില്ല. ഇതിനെതിരേയാണ് പരാതി. പരാതിയില്‍ ജസ്റ്റിസ് കെ.ടി ശങ്കരന്, പി. ഉബൈദ് എന്നിവരടങ്ങിയ ബഞ്ച് ഉദ്യോഗസ്ഥനോട് വിശദീകരണം തേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: