കൊച്ചി: ടോമിന് ജെ തച്ചങ്കരി ചീഫ് സെക്രട്ടറിയ്ക്കെതിരെ നല്കിയ ഹര്‍ജി തീര്പ്പാക്കേണ്ടതില്ലെന്നു കോടതി .
തന്റെ സ്ഥാനക്കയറ്റം തടഞ്ഞതിനെതിരെ തച്ചങ്കരി സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനു മുമ്പാകെ ചീഫ് സെക്രട്ടറിയ്ക്കെതിരെ കോടതിയലക്ഷ്യ കേസ് നല്‍കിയിരുന്നു.
എന്നാലീ കേസ് തുടരേണ്ടതില്ലെന്ന് ക്യാറ്റ് തീരുമാനിക്കുകയായിരുന്നു സ്ഥാനക്കയറ്റം തടഞ്ഞതിനെതിരെ തച്ചങ്കരിക്കു വേണമെങ്കില്‍ മറ്റൊരു ഹര്‍ജി നല്‍കാം എന്നാണ് ക്യാറ്റ് ഉത്തരവില്‍ പറയുന്നത് .
വിജിലന്‍സ് കേസ് നിലനില്‍ക്കുന്നതിനാല്‍ തച്ചങ്കരിക്കു സ്ഥാനക്കയറ്റം നല്‍കാനാകില്ലെന്ന സര്‍ക്കാരിന്റെ വാദത്തില്‍ അസ്വാഭാവികമായി കോടതിയലക്ഷ്യത്തിനാധാരമായി ഒന്നുമില്ലെന്നും അതിനാല്‍ ചീഫ്സെക്രട്ടറിയ്ക്കെതിരെയുള്ള കോടതിയലക്ഷ്യ കേസ് തുടരേണ്ടതില്ലെന്നുമാണ് ക്യാറ്റ് നിരീക്ഷിച്ചത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: