ധര്‍മം നശിച്ച് അധര്‍മം വര്‍ധിച്ച് ജീവന്റെ വഴിയറിയാതെ മനുഷ്യരാശി വെപ്രാളം കൂട്ടുന്നു. നീചശക്തികളും താമസിക ശക്തികളും മനുഷ്യരേയും ലോകത്തേയും കീഴ്പ്പെടുത്തി ഭൂമിയെ ഞെരുക്കിക്കൊണ്ടിരിക്കുന്നു. മറഞ്ഞുകിടക്കുന്ന ധര്‍മത്തെ പുനസ്ഥാപിച്ച് ലോകത്തെ രക്ഷിക്കാന്‍ പ്രപഞ്ചസാന്നിധ്യം എന്നെ തട്ടി ഉണര്‍ത്തി. ആ പ്രപഞ്ചശക്തിക്കുവേണ്ടി അന്ന് ഒരു മഹായാഗം നടത്തി. ആ സാന്നിധ്യത്തില്‍ എന്റെ ശരീരത്തെയും പ്രാണനെയും മനസ്സിനെയും എന്നെയും ആത്മാഹൂതിചെയ്തു. അതോടെ കാലത്തിന്റെ കേവല ഉപാധിയായി തീര്‍ന്നു ഈ ബാഹ്യശരീരം. ഈ ഉപാധിയില്‍ കാലത്തിന്റെ ഇച്ഛയും സങ്കല്‍പ്പങ്ങളും അല്ലാതെ ഒരു മനുഷ്യമനസ്സിന്റെ ആഗ്രഹങ്ങളോ, ഉദ്ദേശ്യങ്ങളോ ഇല്ല. ഈ ഉപാധിയിലൂടെ ചിന്തിക്കുന്നതും ഒരു വ്യക്തിയല്ല. ആ കാലമാണ് അതിന്റെ ഉത്തരവാദി. ആ പ്രപഞ്ചസാന്നിധ്യം സദാസമയവും എന്നില്‍ പ്രകടമായിക്കൊണ്ടിരിക്കുന്നു. എല്ലാവരേയും ജനിപ്പിച്ചുവളര്‍ത്തി പോഷിപ്പിക്കുന്ന ജഗത്തിന്റെ അമ്മയുടെ മുമ്പിലാണ് നിങ്ങള്‍ വന്നുനില്ക്കുന്നത്. ആ ശക്തിതന്നെയാണ് നിങ്ങളെ ഇവിടെ എത്തിച്ചിരിക്കുന്നത്.
– തഥാതന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: