അണ്ടര്‍ 19 ലോകകപ്പ്‌ ക്രിക്കറ്റ്‌ ദക്ഷിണാഫ്രിക്ക ഫൈനലില്‍

Wednesday 26 February 2014 9:16 pm IST

ദുബായ്‌: ദക്ഷിണാഫ്രിക്കന്‍ യുവനിര അണ്ടര്‍ 19 ലോകകപ്പ്‌ ക്രിക്കറ്റ്‌ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചു. രണ്ടാം സെമിഫൈനലില്‍ ഓസ്ട്രേലിയയെ 80 റണ്‍സിന്‌ കീഴടക്കിയാണ്‌ ദക്ഷിണാഫ്രിക്ക ഫൈനലില്‍ പ്രവേശിച്ചത്‌. ആദ്യം ബാറ്റ്‌ ചെയ്ത ദക്ഷിണാഫ്രിക്ക 50 ഓവറില്‍ 9 വിക്കറ്റ്‌ നഷ്ടത്തില്‍ 230 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ 42.2 ഓവറില്‍ 150 റണ്‍സിന്‌ ഓള്‍ ഔട്ടായി. 8.2 ഓവറില്‍ 25 റണ്‍സ്‌ വഴങ്ങി ആറ്‌ വിക്കറ്റ്‌ പിഴുത കാഗിസോ റബാഡയാണ്‌ ദക്ഷിണാഫ്രിക്കയുടെ വിജയശില്‍പി. മാര്‍ച്ച്‌ ഒന്നിന്‌ നടക്കുന്ന ഫൈനലില്‍ പാക്കിസ്ഥാനാണ്‌ ദക്ഷിണാഫ്രിക്കയുടെ എതിരാളി. കഴിഞ്ഞ ദിവസം നടന്ന ആദ്യ സെമിയില്‍ ഇംഗ്ലണ്ടിനെ കീഴടക്കിയാണ്‌ പാക്കിസ്ഥാന്‍ ഫൈനലില്‍ പ്രവേശിച്ചത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.